പടക്കപ്പലുമായി യുഎസ്, കരുതലോടെ റഷ്യ; യുക്രൈനിൽ യുദ്ധസമാന സാഹചര്യം

അമേരിക്കയ്ക്ക് പുറമെ നാറ്റോയും കിഴക്കൻ യൂറോപ്പിലേക്ക് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിട്ടുണ്ട്

Update: 2022-01-25 16:57 GMT
Editor : Shaheer | By : Web Desk

യുക്രൈൻ-റഷ്യൻ അതിർത്തിയിൽ യുദ്ധസമാന സാഹചര്യം. അതിർത്തിയിൽ റഷ്യയുടെ വൻ സേനാവിന്യാസത്തിനു പിന്നാലെ യുഎസ് പടക്കപ്പൽ യുക്രൈൻ തീരത്തെത്തി. മിസൈൽവേധ മിസൈലുകളടക്കമുള്ള ആയുധങ്ങളുമായാണ് യുഎസ് പടക്കപ്പലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 8,500 സൈനികരെയും യുക്രൈന് സഹായവുമായി അമേരിക്ക അയച്ചിട്ടുണ്ട്. അതേസമയം, യുഎസ് നീക്കത്തിൽ റഷ്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

യുക്രൈനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നതാണ് യുഎസ് നീക്കമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിന്റെ വക്താവ് ദ്മിത്രി പെസ്‌കോവ് പ്രതികരിച്ചു. യുഎസ്-നാറ്റോ നടപടികളാണ് പ്രശ്‌നത്തെ കൂടുതൽ വഷളാക്കുന്നതെന്നും റഷ്യ ആരോപിച്ചു. യുക്രൈൻ സംഘർഷം പരിഹരിക്കാനായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും തമ്മിൽ നടന്ന വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.

Advertising
Advertising

അമേരിക്കയ്ക്ക് പുറമെ നാറ്റോയും കിഴക്കൻ യൂറോപ്പിലേക്ക് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിട്ടുണ്ട്. സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ യുക്രൈൻ തലസ്ഥാനമായ കീവിൽനിന്ന് ഏതാനും ജീവനക്കാരെ തിരികെവിളിച്ചിട്ടുണ്ട്.

ദിവസങ്ങൾക്കുമുൻപാണ് യുക്രൈൻ അതിർത്തിയിൽ റഷ്യ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചത്. യുക്രൈനെതിരായ സൈനിക നടപടിക്കുള്ള നീക്കമാണിതെന്നാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ആരോപിക്കുന്നത്. സൈനികനീക്കത്തിനൊന്നും ഇപ്പോൾ ആലോചനയില്ലെന്ന് റഷ്യ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ നാറ്റോയും യുഎസും അംഗീകരിച്ചിട്ടില്ലെങ്കിൽ ആ രീതിയിലേക്ക് നീങ്ങേണ്ടിവരുമെന്നും റഷ്യയുടെ മുന്നറിയിപ്പുണ്ട്.

Summary: US Shipment of anti-tank missiles, military aid arrive in Ukraine amid Russia border tensions

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News