ലൈവിനിടെ ചാനല്‍ അവതാരക ക്യാമറക്ക് മുന്നില്‍ കുഴഞ്ഞുവീണു

ഏഴു മണി വാര്‍ത്തക്കിടെയാണ് സിബിഎസ് ന്യൂസ് ചാനലിലെ അവതാരകയായ അലിസ കാള്‍സണ്‍ ഷ്വാര്‍ട്‌സ് സ്ട്രോക്ക് വന്നത്

Update: 2023-03-20 02:31 GMT

അലിസ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങള്‍

ലോസ് ആഞ്ചലസ്: കാലാവസ്ഥ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ ടെലിവിഷന്‍ അവതാരക ക്യാമറക്ക് മുന്നില്‍ കുഴഞ്ഞുവീണു. ഏഴു മണി വാര്‍ത്തക്കിടെയാണ് സിബിഎസ് ന്യൂസ് ചാനലിലെ അവതാരകയായ അലിസ കാള്‍സണ്‍ ഷ്വാര്‍ട്‌സ് സ്ട്രോക്ക് വന്നത്. കാലാവസ്ഥ റിപ്പോര്‍ട്ട് വായിക്കുകയായിരുന്നു അലിസ.

അലിസ പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്നുവീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അവതാരകരായ നിഷേലും റേച്ചല്‍ കിമ്മുമാണ് ഷോ അവതരിപ്പിച്ചത്. ഇവര്‍ സി.ബി.എസ് കാലാവസ്ഥാ നിരീക്ഷകയായ അലിസ കാള്‍സണ്‍ ഷ്വാര്‍ട്‌സിനോട് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ ബോധരഹിതയായി കസേരയില്‍നിന്ന് വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്.

Advertising
Advertising

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ കാള്‍സന് സമാനമായ അനുഭവം ഉണ്ടായിരുന്നു. മറ്റൊരു ടെലിവിഷന്‍ സ്‌റ്റേഷനില്‍ ആയിരുന്നപ്പോള്‍ 2014 ലായിരുന്നു സംഭവം. ഹൃദയ വാല്‍വിലെ ചോര്‍ച്ചയാണ് അന്ന് കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലിസണ്‍ കാള്‍സണ്‍ സുഖം പ്രാപിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തിനുശേഷം ഫോണിലൂടേയും മെസേജിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News