ബീച്ചിൽ ഒരു കൂട്ടം 'കുട്ടി ദിനോസറുകൾ'; വീഡിയോ വൈറല്‍

നാല് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്റർ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കി

Update: 2022-05-08 09:31 GMT

ഒരു കൂട്ടം 'കുട്ടി ദിനോസറുകൾ' ഒരു ബീച്ചിൽ ഓടിക്കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ബ്യൂട്ടിൻഗെബീഡൻ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നീണ്ട കഴുത്തുള്ള ദിനോസർകുഞ്ഞുങ്ങളെ പോലെയാണ് ഈ ജീവികൾ കാണപ്പെടുന്നത്. നാല് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്റർ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കി.13 മില്യണ്‍ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

എന്നാൽ ആളുകൾ ഇത് ദിനോസറുകളല്ലെന്ന് പെട്ടന്ന് കണ്ടുപിടിക്കാൻ തുടങ്ങി. കോട്ടിസ് പ്രോസിയോനിഡേ എന്ന ഇനത്തിൽ പെട്ട കോട്ടിമുണ്ടിസ് എന്നറിയപ്പെടുന്ന ഒരു വിഭാഗം ജീവികളാണിവ.

Advertising
Advertising

വലിയ കോട്ടിസിന്റെ തല മുതൽ വാൽ അറ്റം വരെ 33 മുതൽ 69 സെന്റീമീറ്റർ വരെ നീളമുണ്ട്. ഏകദേശം 30 സെന്റീമീറ്റർ ഉയരവും 2 മുതൽ 8 കിലോഗ്രാം വരെ വരെ ഭാരവുമുണ്ട്.

എന്നാൽ ഇവ തല തിരിഞ്ഞാണ് ഓടുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.  വീഡിയോ ഫ്ലിപ്പ് ചെയ്ത് ഇട്ടതായിരിക്കാമെന്നും വീഡിയോയില്‍ വ്യക്തമാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News