ഇന്തോനേഷ്യയിൽ അഗ്‌നിപർവതസ്‌ഫോടനം: ആയിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

സുനാമി ഭീഷണിയുണ്ടെന്ന് അധികൃതർ അറിയിച്ചു

Update: 2024-04-30 12:33 GMT
Advertising

ജകാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന റുവാങ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1:15നാണ് സ്‌ഫോടനം നടന്നത്. തുടർന്ന് അന്നു രാവിലെ രണ്ടുതവണ കൂടി വീണ്ടും പൊട്ടിത്തെറി നടന്നു.

കടലിലേക്ക് തെറിച്ചുപോകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുനാമി ഭീഷണിയുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് ഉയർന്ന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഈ മാസം ആറിലധികം തവണയാണ് പൊട്ടിത്തെറി നടക്കുന്നത്. അഗ്‌നിപർവതത്തിൽ നിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ലെന്നും 6000ത്തിലധികം ആളുകളെ ഒഴിപ്പിണമെന്നും മുന്നറിയിപ്പ് നൽകി. അഗ്‌നിപർവ്വത ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ദുരന്ത നിവാരണ ഏജൻസി റുവാങ്ങിന് ചുറ്റും ഏഴ് കിലോമീറ്റർ പ്രദേശത്ത് ആളുകൾ പ്രവേശിക്കുന്നത് നിരോധിച്ചു.

നിലവിൽ പ്രാദേശിക ദുരന്ത നിവാരണ ഏജൻസിയും സൈന്യവും പോലീസും താമസക്കാരെ അപകട സ്ഥലത്ത് നിന്നും ഒഴിപ്പിക്കുകയാണ്. സുനാമി മുന്നറിയിപ്പ് കണക്കിലെടുത്ത് ടഗുലൻഡാങ് ദ്വീപിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നതിനായി രക്ഷാക്കപ്പലും ഒരു യുദ്ധക്കപ്പലും അയച്ചിട്ടുണ്ട്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News