ഐസ്‌ലാൻഡിൽ അഗ്നിപർവ്വത സ്ഫോടനം; വീടുകൾ കത്തിനശിച്ചു

ഒരു മാസത്തിനിടെ ഐസ്‌ലാൻഡിൽ രണ്ടാംതവണയാണ് അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകുന്നത്

Update: 2024-01-15 01:30 GMT
Editor : ലിസി. പി | By : Web Desk

റെ​യ്ക്ജാ​വി​ക്: ഒരു മാസത്തിനിടെ ഐസ്‌ലാൻഡിൽ രണ്ടാംതവണ അഗ്നിപർവ്വത സ്ഫോടനം. സ്ഫോടനത്തെത്തുടർന്ന് ഒഴുകിയെത്തിയ ലാവ ഗ്രിൻഡാവിക് ടൗൺ വരെ എത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ മാറ്റിയതിനാൽ ആളപായമില്ല. വിമാന സർവീസുകളെയും ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെയാണ് തെക്കുപടിഞ്ഞാറൻ ഐസ്‌ലാൻഡിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഉരുകിയ ലാവാ പ്രവാഹം ഉച്ചയോടെ പട്ടണത്തിലേക്ക് എത്തി. ഉരുകിയ പാറയുടെയും പുകയുടെയും ഉറവകൾ ഗ്രിൻഡാവിക് പ്രദേശത്ത് ആകെ പടർന്നു. സ്ഫോടനത്തിൽ ഏതാനും വീടുകൾ കത്തിനശിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ മാറ്റിയതിനാൽ ആളപായമില്ലെന്നും വിമാന സർവീസുകളെയും മറ്റും സ്ഫോടനം ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.തുടര്‍ ഭൂചലനങ്ങളെ തുടര്‍ന്ന് ഐസ്‌ലാന്‍ഡിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ ലഗൂണ്‍ അടച്ച് പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഭീതി പടര്‍ത്തി അഗ്‌നിപര്‍വ്വതങ്ങൾ സജീവമായത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News