'ശരിയായ അടിവസ്ത്രം ധരിക്കൂ'; ക്യാബിൻ ക്രൂവിനോട് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്

വസ്ത്രങ്ങൾ പാകിസ്താന്റെ സംസ്‌കാരത്തിനും ദേശീയ ധാർമികതയ്ക്കും അനുസൃതമായിരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

Update: 2022-09-30 14:20 GMT
Advertising

ശരിയായ അടിവസ്ത്രം ധരിക്കാൻ ക്യാബിൻ ക്രൂവിനോട് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. ക്യാബിൻ ക്രൂവിന് അയച്ച മാർ​ഗരേഖാ നോട്ടീസിലാണ് നിർദേശമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യാബിൻ ക്രൂവിന്റെ തെറ്റായ വസ്ത്രധാരണം മോശം അഭിപ്രായം ഉണ്ടാക്കുകയും എയർലൈനുകളെ കുറിച്ച് തെറ്റായ ചിത്രം സൃഷ്ടിക്കാൻ ഇടയാക്കുന്നതായും മെമ്മോയിൽ പറയുന്നു.

"ഇന്റർസിറ്റി യാത്രകളിലും ഹോട്ടലുകളിൽ താമസിക്കുമ്പോഴുമൊക്കെ ചില ക്യാബിൻ ക്രൂ അശ്രദ്ധമായി വസ്ത്രം ധരിക്കുന്നത് ഏറെ ഉത്കണ്ഠയോടെയാണ് കാണുന്നത്. അത്തരം വസ്ത്രധാരണം മോശം അഭിപ്രായം ഉണ്ടാക്കുന്നു. അത് ആ വ്യക്തിയുടെ മാത്രമല്ല സ്ഥാപനത്തിന്റെയും സൽപേരിനെ ബാധിക്കുന്നു"- എയർലൈൻസ് പറയുന്നു.

ക്യാബിൻ ക്രൂ ശരിയായ അടിവസ്ത്രം ധരിച്ച ശേഷം അതിനു മേൽ ഔപചാരിക വസ്ത്രങ്ങൾ ധരിക്കണം. വസ്ത്രങ്ങൾ പാകിസ്താന്റെ സംസ്‌കാരത്തിനും ദേശീയ ധാർമികതയ്ക്കും അനുസൃതമായിരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

ദേശീയ വിമാനക്കമ്പനിയുടെ സേവനം മെച്ചപ്പെടുത്താനായി പാകിസ്താൻ വ്യോമയാന, റെയിൽവേ മന്ത്രി ഖവാജ സാദ് റഫീഖ് പിഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യാത്രക്കാർക്കായി വിമാനത്തിനുള്ളിലെ വിനോദ സംവിധാനം എത്രയും വേഗം പ്രവർത്തന ക്ഷമമാക്കാൻ മന്ത്രി നിർദേശം നൽകി.

അതേസമയം, മറുവശത്ത് അധിക ഡ്യൂട്ടിയിൽ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ക്യാബിൻ ക്രൂ. വിഷയത്തിൽ ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അടുത്തിടെ പിഐഎ സിഇഒ ആമിർ ഹയാത്തിന് കത്തെഴുതിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News