ആരാണ് മലാല യൂസഫ് സായിയുടെ ഭർത്താവ് അസർ മാലിക്?

വളരെക്കാലമായി ക്രിക്കറ്റ് മേഖലയുമായി അടുത്ത് പ്രവർത്തിക്കുന്ന ആളാണ് അസർ മാലിക്ക്. പാക്കിസ്ഥാനിലെ പ്രൊഫഷണൽ ട്വന്റി20 ടീമായ മുൾത്താൻ സുൽത്താൻസിന് വേണ്ടി പ്ലെയർ ഡെവലപ്‌മെന്റ് പ്രോഗ്രാം ഡിസൈൻ ചെയ്തത് അസർ മാലിക്ക് ആയിരുന്നു.

Update: 2021-11-10 14:14 GMT
Advertising

നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ് കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. മലാല തന്നെയാണ് വിവാഹം കഴിഞ്ഞ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്റെ ഫോട്ടോകളും മലാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.

വിവാഹ വാർത്ത പുറത്തുവന്നത് മുതൽ മലാലയുടെ ഭർത്താവായ അസർ മാലിക്ക് ആരാണ് എന്നതായിരുന്നു പലരുടെയും അന്വേഷണം. യുവസംരംഭകനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് ജനറൽ മാനേജറുമാണ് അസർ മാലിക്.

വളരെക്കാലമായി ക്രിക്കറ്റ് മേഖലയുമായി അടുത്ത് പ്രവർത്തിക്കുന്ന ആളാണ് അസർ മാലിക്ക്. പാക്കിസ്ഥാനിലെ പ്രൊഫഷണൽ ട്വന്റി20 ടീമായ മുൾത്താൻ സുൽത്താൻസിന് വേണ്ടി പ്ലെയർ ഡെവലപ്‌മെന്റ് പ്രോഗ്രാം ഡിസൈൻ ചെയ്തത് അസർ മാലിക്ക് ആയിരുന്നു. അദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ അനുസരിച്ച് 2020 മുതലാണ് അസർ പാക് ക്രിക്കറ്റ് ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്.

ലാഹോറിലെ അറ്റ്കിൻസൺ കോളജിൽ നിന്നാണ് അസർ മാലിക് സ്‌കൂൾ വിദ്യാഭ്യാസം നേടിയത്. ലാഹോർ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് അദ്ദേഹം മാനേജ്‌മെന്റ് സയൻസിൽ ബിരുദം നേടിയത്.

'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാൻ തീരുമാനിച്ചു. ബർമിങ്ഹാമിലെ വീട്ടിൽ കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങിൽ നിക്കാഹ് നടത്തി. ഞങ്ങൾക്കായി പ്രാർഥിക്കണം'- വിവാഹ ഫോട്ടോ പങ്കുവെച്ച് മലാല ട്വിറ്ററിൽ കുറിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News