മൂന്നാംഘട്ട വോട്ടെടുപ്പിലും ലീഡ് ഉയർത്തി ഋഷി സുനക്; ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ മത്സരം കനക്കും

നാളെ നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പിൽ സ്ഥാനാർഥികൾ രണ്ടായി ചുരുങ്ങും

Update: 2022-07-19 01:55 GMT
Advertising

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് എത്താനുള്ള സാധ്യതകൾ വർധിക്കുന്നു. പ്രസിഡന്റ് സ്ഥാനാർഥികൾ നാലിലേക്ക് ചുരുങ്ങിയപ്പോൾ ഏറ്റവും മുൻതൂക്കം ഋഷി സുനകിനാണ്. ഇന്നലെ നടന്ന മൂന്നാംഘട്ട വോട്ടെടുപ്പിൽ 115 കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണയാണ് ഋഷി നേടിയത്. വാണിജ്യ മന്ത്രി പെന്നി മോർഡൗണ്ട് 82 വോട്ടുകൾ നേടി രണ്ടാംസ്ഥാനത്ത് തുടരുകയാണ്. പക്ഷെ, മുൻ റൗണ്ടിലെ അപേക്ഷിച്ച് മോർഡൌണ്ട് നേടിയത് കുറഞ്ഞ വോട്ടുകളാണ്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടുകൾ നേടി മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള മുൻ മന്ത്രി കെമി ബാഡെനോക്ക് നേടിയത് 58 വോട്ടുകളാണ്. അഞ്ചാം സ്ഥാനത്തെത്തിയ ടോം തുഗെന്ധത്താണ് പുറത്തായത്.

നാളെ നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പിൽ സ്ഥാനാർഥികൾ രണ്ടായി ചുരുങ്ങും. പാർലമെന്റേറിയൻമാർക്കിടയിൽ ഋഷിക്ക് വ്യക്തമായ പിന്തുണയുണ്ടെങ്കിലും കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ പെന്നി മോർഡൌന്റിനാണ് മുൻതൂക്കം. മത്സരത്തിന്റെ അവസാന ഫലം നിർണയിക്കുന്നതും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ 2 ലക്ഷത്തിലധികം പേരുടെ വോട്ടുകളാണ്. സെപ്തംബർ അഞ്ചിനാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക.

With Rishi Sunak leading in the third phase of voting, the race for Prime Minister in Britain will be fierce

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News