യുവതി ഓൺലൈനിൽ വാങ്ങിയ ബീഫ് സ്റ്റ്യൂവിൽ ‘മനുഷ്യൻ്റെ വിരൽ’;പിന്നാലെ സംഭവിച്ചത്! വിഡിയോ വൈറൽ
പത്ത് ദശലക്ഷത്തിലധികം ആളുകൾ കണ്ടൊരു വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. യുവതിക്കെതിരെ വംശീയ അധിക്ഷേപ ആരോപണവും ഉയർന്നു
പത്ത് ദശലക്ഷത്തിലധികം ആളുകൾ കണ്ടൊരു ടിക്ടോക് വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 800,000 ൽ അധികം ലൈക്കുകൾ നേടി വീഡിയോ ലോകമെമ്പാടും വൈറലായി.
രാത്രി ഭക്ഷണമായി ഒരു ഫ്രഞ്ച് സ്ത്രീ ഓൺലൈൻ ഒരു പശ്ചിമ ആഫ്രിക്കൻ വിഭവം ഓഡർ ചെയ്യതതാണ് വീഡിയോയിൽ. കുറേനേരം ഓൺലൈനിൽ തിരഞ്ഞ ശേഷമാണവർ ഫൗട്ടൂ എന്ന ആഫ്രിക്കൻ ഭക്ഷണം തിരഞ്ഞെടുത്തത്. പലതരം സൂപ്പുകളും സ്റ്റ്യൂകളും ഉപയോഗിച്ചാണ് ഇത് വിളമ്പുന്നത്. കറി പോലുള്ള സ്റ്റ്യൂ സാധാരണയായി ബീഫ്, ഞണ്ട്, ചിക്കൻ, ആട്ടിൻകുട്ടി, അല്ലെങ്കിൽ മത്സ്യം എന്നിവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.
ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അവർ ഓർഡർ ചെയ്ത വിഭവം എത്തുകയും ചെയ്തു. അതിന് ശേഷമാണ് ഏവരെയും ഞെട്ടിച്ച ട്വിസ്റ്റ് സംഭവിച്ചത്. സ്റ്റ്യൂവിൽ, മനുഷ്യന്റെ കാലിനോട് സാമ്യം തോന്നിക്കുന്ന എന്തോ ഒന്ന് കാണുകയും നിലവിളിക്കുകയും ചെയ്യുന്നു. പേടിച്ച അവർ ഉടൻതന്നെ പൊലീസിനെ വിളിക്കുകയും ചെയ്തു. യുവതി പറഞ്ഞ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ അവർ ഒരു കൊലപാതകം നടന്നെന്നതിൻ്റെ വെപ്രാളത്തിൽ അവിടെയെത്തി. മനുഷ്യാവയവവുമായുള്ള അതിന്റെ അസാധാരണമായ സാമ്യം കണ്ട് അവരും അമ്പരന്നു. പക്ഷെ സൂക്ഷ്മമായി പരിശോധിച്ചപ്പോളാണ് കാര്യത്തിൻ്റെ സത്യാവസ്ഥ പുറത്തുവന്നത്.
പരിശോധിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരുടെ മുഖത്ത് പെട്ടന്ന് പുഞ്ചിരി വിടരുകയായിരുന്നു. മനുഷ്യശരീരം എന്ന് യുവതി കരുതിയ മാംസക്കഷണം വാസ്തവത്തിൽ ഒരു ക്രസ്റ്റേഷ്യൻ, ഞണ്ട് ആയിരുന്നു. നീ ഞങ്ങളുടെ വൈകുന്നേരം മനോഹരമാക്കി, എന്ന് പറഞ്ഞ ഉദ്യോഗസ്ഥർ സ്ത്രീയുടെ പരിഭ്രാന്തി മനസ്സിലാക്കി ആശ്വസിപ്പിക്കുകയും ചെയ്തു. അവർ തിരഞ്ഞെടുത്ത ബീഫിന് പകരം പ്രോട്ടീൻ ഞണ്ടായിരുന്നു പാക്കറ്റിൽ ഉണ്ടായിരുന്നത്. ഓർഡ എത്തിച്ച റസ്റ്റോറെൻ്റിന് പറ്റിയ തെറ്റായിരുന്നു ഇത്. വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ, യുവതിക്ക് എതിരെ വംശീയ ആരോപണവും ഉയർന്നു. ഒരു സംസ്കാരത്തെ വ്രണപ്പെടുത്താനോ പ്രാദേശിക ബിസിനസിനെ ദോഷകരമായി ബാധിക്കും വിധത്തിൽ എനിതെങ്കിലും ചെയ്യാനോ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ട് അവർ മറ്റൊരു വീഡിയോയും പുറത്തിറക്കി. റസ്റ്റോറന്റിനെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ല. ഞാൻ അവരുടെ പേര് പറഞ്ഞിട്ടില്ല, പോലീസും എന്നോട് അത് ആവശ്യപ്പെട്ടില്ല എന്നും അവർ വീഡിയോയിൽ പറഞ്ഞു. 2024 ഡിസംബർ 31-ന് പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ വൈറലാവുകയായിരുന്നു.