യൂറോപ്യന്‍ ക്ലോസറ്റില്‍ പാര്‍ട്ടി ഡ്രിങ്ക്സ് ഒരുക്കി യുവതി; കൂട്ടുകാര്‍ക്കും വിതരണം ചെയ്ത് ആഘോഷം

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ക്ലോസറ്റില്‍ യുവതി പാര്‍ട്ടിക്ക് വേണ്ടി വിഭവങ്ങള്‍ തയ്യാറാക്കുന്നത് കാണാം

Update: 2021-04-28 05:50 GMT
Editor : Jaisy Thomas | By : Web Desk

വ്യത്യസ്തതക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ് ചിലര്‍. വൈറലാകാന്‍ വേണ്ടി പല സാഹസവും ഇവര്‍ ചെയ്തെന്ന് വരും. എന്നാല്‍ വെറൈറ്റിക്ക് വേണ്ടി ഒരു യുവതി ചെയ്ത കാര്യം ഇച്ചിരി കൂടിപ്പോയെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. യൂറോപ്യന്‍ ക്ലോസറ്റ് അടുക്കളയാക്കിയാണ് യുവതി കൂട്ടുകാര്‍ക്കായി പാര്‍ട്ടി ഡ്രിങ്ക്സ് തയ്യാറാക്കിയത്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ക്ലോസറ്റില്‍ യുവതി പാര്‍ട്ടിക്ക് വേണ്ടി വിഭവങ്ങള്‍ തയ്യാറാക്കുന്നത് കാണാം. ടോയ്‍ലറ്റിലേക്ക് ഒരു വലിയ പാത്രത്തിലുള്ള ഐസ്ക്രീം ഇടുന്നു. തുടര്‍ന്ന് കുറെ മധുര പലഹാരങ്ങളും. ഫാന്‍റയും സ്പ്രൈറ്റും ഫ്ലഷ് ടാങ്കിലേക്ക് ഒഴിക്കുന്നതും ഫ്ലഷ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. യുവതി ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ പാനീയവും മധുരപലഹാരങ്ങളും ഐസ്ക്രീമും മിക്സ് ആകുന്നു. ഈ മിശ്രിതമാണ് കൂട്ടുകാര്‍ക്ക് പാര്‍ട്ടിയില്‍ നല്‍കിയത്.

Advertising
Advertising

കൂട്ടുകാര്‍ക്ക് വിതരണം ചെയ്യുമ്പോള്‍ ഇതെവിടെയാണ് തയ്യറാക്കിയതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഒരാള്‍ വിശ്വാസം വരാതെ ടോയ്‍ലറ്റില്‍ പോയി നോക്കുന്നതും പിന്നീട് ഡ്രിങ്ക്സ് വലിച്ചെറിയുന്നുമുണ്ട്. ടോയ്‍ലറ്റ് വൃത്തിയാക്കിയതിന് ശേഷമാണ് താന്‍ ഡ്രിങ്ക്സ് തയ്യാറാക്കിയതെന്നായിരുന്നു യുവതിയുടെ ഉത്തരം.

6.5 മില്യണ്‍ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. പലരെയും വീഡിയോ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. എത്ര തന്നെ വൃത്തിയാക്കിയാലും ക്ലോസറ്റില്‍ ലക്ഷക്കണക്കിന് അണുക്കളുണ്ടാകുമെന്നാണ് ആളുകളുടെ പ്രതികരണം.ഫെയ്‌സ്ബുക്ക് പ്രാങ്ക് നെറ്റ് വര്‍ക്കിന്‍റെ ഭാഗമായ ടെയ്‌ലര്‍ വാട്‌സണ്‍ എന്ന സംഗീതജ്ഞനാണ് ഈ വീഡിയോ തയ്യാറാക്കിയത്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News