വെളുത്തുള്ളി കൊണ്ട് ജലദോഷം മാറുമോ? വീഡിയോയുമായി യുവതി

റൊസാലിന്‍ കാതറിന്‍ എന്ന യുവതി പങ്കുവച്ച ടിക്ടോക് വീഡിയോയിലാണ് ഈ വെളുത്തുള്ളി പ്രയോഗം

Update: 2021-06-30 02:08 GMT

പനിയോ തലവേദനയോ വരുമ്പോള്‍ അടുക്കളയിലുള്ള വസ്തുക്കള്‍ കൊണ്ട് പ്രയോഗിക്കുന്ന ചില പൊടിക്കൈകളുണ്ട്. അത്തരത്തിലുള്ള പല ഒറ്റമൂലികളും പെട്ടെന്ന് ഫലം തരുന്നതും പാര്‍ശ്വഫലങ്ങളില്ലാത്തതുമാണ്. വെളുത്തുള്ളി പോലുള്ളവ പലരും ഒറ്റമൂലി ആയി ഉപയോഗിക്കാറുണ്ട്. എന്നാല്‍ വെളുത്തുള്ളി ഉപയോഗിച്ച് ജലദോഷം മാറ്റാനാകുമെന്ന് തെളിയിക്കുകയാണ് ഒരു യുവതി. റൊസാലിന്‍ കാതറിന്‍ എന്ന യുവതി പങ്കുവച്ച ടിക്ടോക് വീഡിയോയിലാണ് ഈ വെളുത്തുള്ളി പ്രയോഗം.

രണ്ട് വെളുത്തുള്ളി അല്ലികള്‍ എടുത്തു യുവതി മൂക്കിന്‍റെ ഇരുദ്വാരങ്ങളിലും വയ്ക്കുന്നത് വീഡിയോയില്‍ കാണാം. പതിനഞ്ച് മിനിറ്റിന് ശേഷം വെളുത്തുള്ളി മൂക്കില്‍ നിന്നെടുക്കുമ്പോള്‍ മൂക്കില്‍ അടഞ്ഞ് നിന്നിരുന്ന അഴുക്ക് പുറത്തേക്ക് പോവുന്നതും ദൃശ്യങ്ങളില്‍ കാണാം.

Advertising
Advertising

ചെറിയൊരു കാര്യമാണെങ്കിലും വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറലാവുകയും ചെയ്തു. 4.3 മില്യണ്‍ പേരാണ് ഇതുവരെ വീഡിയോ കണ്ടത്. ഈ പൊടിക്കൈ ഫലം തരുമെന്ന് ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് ഇത് ഒരു തമാശയായി ചിത്രീകരിച്ചതെന്നും കാതറിന്‍ ദി മിററിനോട് പറഞ്ഞു. നിരവധി പേര്‍ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. സൈനസ് മൂലമുള്ള പ്രശ്നങ്ങള്‍ മാറ്റുന്നതിനായി ഈ വിദ്യ പരീക്ഷിക്കുമെന്ന് ചിലര്‍ കുറിച്ചു. 


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News