വിറ്റമിൻ ഗുളികയാണെന്ന് കരുതി യുവതി വിഴുങ്ങിയത് ആപ്പിളിന്‍റെ എയർപോഡ് !

പേടിച്ചുപോയ താന്‍ ഡോക്ടര്‍മാരുടെ അടുത്തേക്ക് ഓടിയെന്നും ടന്ന ബാർക്കർ വീഡിയോയില്‍ പറയുന്നു

Update: 2023-09-15 06:40 GMT
Editor : Lissy P | By : Web Desk

ഓരോ വർഷം കൂടുമ്പോഴും  ഗാഡ്ജെറ്റുകളുടെ രൂപവും വലിപ്പവുമെല്ലാം വളരെ ഒതുക്കമുള്ളതായി തീരുകയാണ്. ബാഗിലും പോക്കറ്റിലും എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ഉപകരങ്ങൾ വാങ്ങാനാണ് എല്ലാവർക്കും താൽപര്യം. ഈ ഒറ്റക്കാരണം കൊണ്ടാണ് പലരും എയർപോഡ് ഉപയോഗിക്കുന്നത്. എന്നാൽ ചെറിയ ഉപകരണങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും ചില ദോഷവശങ്ങളുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. യു.എസിലെ 52 കാരി വിറ്റമിൻ ഗുളികയാണെന്ന് കരുതി വിഴുങ്ങിയത് ആപ്പിളിന്റെ എയർപോഡാണ്. ടന്ന ബാർക്കർ എന്ന സ്ത്രീ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്.

Advertising
Advertising

താൻ ഒരു സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഭർത്താവിന്റെ എയർപോഡ് അബദ്ധത്തിൽ വെള്ളത്തോടൊപ്പം വിഴുങ്ങുകയായിരുന്നുവെന്ന് അവർ പറയുന്നു. തൊണ്ടയിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം മനസിലായതെന്നും യുവതി വീഡിയോയിൽ പറഞ്ഞതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് താൻ പേടിച്ചുപോയെന്നും ഉടൻ തന്നെ ഡോക്ടറുടെ അടുത്തേക്ക് ഓടിയെന്നും അവർ പറയുന്നു. എന്നാൽ പേടിക്കാനൊന്നുമില്ലെന്നും അത് സ്വാഭാവികമായി തന്നെ ശരീരത്തിൽ നിന്ന് തന്നെ പുറത്ത് പോകുമെന്നും ഡോക്ടർമാർ പറഞ്ഞു. ഏതായാലും എയര്‍പോഡ് കിട്ടിയെന്നും അവര്‍ അറിയിച്ചു.

ഇതുപോലെ വേറെ ആർക്കെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ എനിക്കിങ്ങനെ സംഭവിച്ചതിൽ ലജ്ജ തോന്നുന്നുണ്ട്. ഇനി ആർക്കും ഇത്തരത്തിൽ സംഭവിക്കാതിരിക്കാതിരിക്കാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നതെന്നും അവർ പറയുന്നു.   വീഡിയോ ഇതിനോടകം രണ്ടുമില്യണിലധികം പേരാണ് കണ്ടത്. ഇത്രയും വിലയേറിയ വിറ്റമിൻ ഗുളിക കഴിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി താങ്കളാകുമെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News