നീന്തല്‍ക്കുളത്തില്‍ തലകീഴായി നടന്ന് യുവതി; വിഡിയോ വൈറല്‍

നീന്തൽക്കുളത്തിനുള്ളിൽ തലകീഴായി ക്യാറ്റ് വാക്ക്

Update: 2022-09-04 04:33 GMT

ഇതെങ്ങനെ സാധിക്കുന്നുവെന്ന് മൂക്കത്തുവിരല്‍ വെച്ചുപോകുന്ന തരത്തിലുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. അത്തരമൊരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നീന്തൽക്കുളത്തിനുള്ളിൽ തലകീഴായി ക്യാറ്റ് വാക്ക് നടത്തുന്ന സ്ത്രീയുടെ വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തത്.

ക്രിസ്റ്റീന മകുഷെങ്കോ എന്ന യുവതിയാണ് തലകീഴായി നീന്തുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. സിന്‍ക്രണൈസ്ഡ് നീന്തലിൽ നാല് തവണ ലോക ചാമ്പ്യനാണ് ക്രിസ്റ്റീന.

ഹീലുള്ള ചെരിപ്പ് ധരിച്ച് സ്വിമ്മിങ് പൂളില്‍ ക്രിസ്റ്റീന തലകീഴായി നടക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പെട്ടെന്ന് യുവതി 360 ഡിഗ്രിയിൽ കറങ്ങുന്നു. കുളത്തിന്റെ അടിയിൽ നിന്ന് ഒരു ബാഗ് എടുത്ത് തോളിൽ തൂക്കി നേരെ നടക്കുന്നതും വിഡിയോയില്‍ കാണാം.

Advertising
Advertising

ഇൻസ്റ്റഗ്രാമിൽ 54 ദശലക്ഷത്തിലധികം പേര്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. 1.8 ദശലക്ഷത്തിലധികം ലൈക്കുകളും നേടി. ഈ കാഴ്ച അത്ഭുതപ്പെടുത്തുന്നതും അവിശ്വസനീയവുമാണെന്ന് പലരും കമന്‍റ് ചെയ്തു. ചിലര്‍ ഇതെങ്ങനെ കഴിയുന്നുവെന്നതിന്‍റെ ശാസ്ത്രീയമായ ഉത്തരങ്ങള്‍ തേടുന്നതും കണ്ടു.

മകുഷെങ്കോയ്ക്ക് ഇൻസ്റ്റഗ്രാമിൽ 6.8 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. പല തരത്തില്‍ നീന്തുന്നതിന്‍റെ റീലുകള്‍‌ പങ്കുവെച്ച് ഇതിനകം നിരവധി ആരാധകരെ മകുഷെങ്കോ സ്വന്തമാക്കിയിട്ടുണ്ട്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News