തൊട്ടടുത്ത് ചാൾസ് ശോഭരാജ്; ഭയന്ന് വിറച്ച് യാത്രക്കാരി, വൈറലായി ചിത്രം

നീണ്ട 19 വര്‍ഷത്തിനു ശേഷമാണ് ചാള്‍സ് ശോഭ്‍രാജ് ജയില്‍മോചിതനായത്

Update: 2022-12-27 13:22 GMT
Editor : abs | By : Web Desk

സീരിയൽ കില്ലർ ചാൾസ് ശോഭരാജ് നേപ്പാൾ ജയിലിൽ നിന്ന് അടുത്തിടെയാണ് മോചിതനായത്. ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു. ഖത്തർ എയർവേഴ്‌സിൽ യാത്ര ചെയ്യുന്ന ശോഭരാജിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തൊട്ടടുത്തിരിക്കുന്നത് ചാൾസ് ശോഭരാജാണെന്ന് തിരിച്ചറിഞ്ഞ അടുത്തിരുന്ന യാത്രക്കാരി പേടിക്കുന്നതും ചിത്രത്തിൽ കാണാം.

Advertising
Advertising

ചിത്രം വയറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. 'സീരിയൽ കില്ലറിനെ ഇത്ര അടുത്ത് കണ്ടാൽ സ്വാഭാവികമായും പേടിക്കു'മെന്നാണ് ഒരു കമന്റ്. 'ആ സ്ത്രീ ജീവിതത്തിൽ ഇതുപോലെ പേടിച്ചിട്ടുണ്ടാവില്ലെന്നാ'ണ് മറ്റൊന്ന്. ജയിൽ മോചിതനായതിനു പിന്നാലെ ഖത്തർ എർവേയ്സിന്റെ QR647 വിമാനത്തിലാണ് ശോഭരാജ് ദോഹയിലേക്ക് പറന്നത്. അവിടെ നിന്ന് പാരീസിലേക്ക് പോകാനായിരുന്നു പ്ലാൻ.

അതേസമയം, നേപ്പാളിലെ രണ്ട് കൊലപാതക കേസുകളില്‍ താന്‍ നിരപരാധിയാണെന്ന് ചാള്‍സ് ശോഭ്‍രാജ്. ജയില്‍മോചിതനായ ശേഷം ഫ്രാന്‍സിലേക്ക് നാടുകടത്തുന്നതിനായി വിമാനത്തിൽ കയറുമ്പോള്‍ എഎഫ്‌പിയോട് പ്രതികരിക്കുകയായിരുന്നു ശോഭ്‍രാജ്.

"ആ കേസുകളിൽ ഞാൻ നിരപരാധിയാണ്, ശരിയല്ലേ? അതുകൊണ്ട് എനിക്ക് അതിൽ നല്ലതോ ചീത്തയോ തോന്നേണ്ടതില്ല. ഞാൻ നിരപരാധിയാണ്.ആ കേസ് വ്യാജമാണ്. ജില്ലാ ജഡ്ജി, ഒരു സാക്ഷിയെപ്പോലും വിളിക്കാതെ, വാദിക്കാൻ പ്രതിക്ക് നോട്ടീസ് നൽകാതെ, വിധി എഴുതി'' ചാള്‍സ് ശോഭ്‍രാജ് പറഞ്ഞു.1970കളില്‍ നേപ്പാളില്‍ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ചാള്‍സ് തടവിലായത്. 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. 2014ല്‍ മറ്റൊരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ രണ്ടാമത്തെ ജീവപര്യന്തവും ലഭിച്ചു. നീണ്ട 19 വര്‍ഷത്തിനു ശേഷമാണ് ചാള്‍സ് ജയില്‍മോചിതനായത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News