'ജനങ്ങളെ ഓർത്ത് ഇരുരാജ്യങ്ങളും സംയമനം പാലിക്കണം'; ഇസ്രായേൽ - ഫലസ്തീൻ ആക്രമണത്തില്‍ പ്രതികരിച്ച് ലോകരാജ്യങ്ങൾ
സ്ഥിതി കൂടുതൽ വഷളാകുന്ന തരത്തിൽ ശത്രുതാപരമായ നടപടികളിലേക്ക് കടക്കരുതെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു
ഹമാസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ രൂക്ഷമായ ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇസ്രയേലി വ്യോമാക്രമണത്തില്‍ ഗാസ മേഖലയില്‍ മാത്രം 198 പേര്‍ മരിച്ചെന്നാണ് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ നല്‍കുന്ന സൂചന. പശ്ചിമേഷ്യയിലെ പുതിയ സാഹചര്യത്തിൽ പ്രതികരിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തി.
‘ഇസ്രായേലിൽ ഹമാസ് നടത്തുന്ന ആക്രമണത്തെ അപലപിക്കുന്നു. ഇത്തരം ഹീനമായ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ ഇസ്രായേൽ ജനതക്ക് അവകാശമുണ്ട്’ -യുറോപ്യൻ യൂനിയൻ പ്രസിഡന്‍റ് ഉർസുല വോൺ ഡർ ലെയ്ൻ.
‘ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഇസ്രായേലിനോടൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു’ -ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലേക്ക് പ്രശ്നങ്ങൾ നീങ്ങുന്നത് തടയാൻ ശ്രമിക്കണം’ -ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
‘ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. സ്ഥിതി കൂടുതൽ വഷളാകുന്ന തരത്തിൽ ശത്രുതാപരമായ നടപടികളിലേക്ക് കടക്കരുത്’ -തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ.
'തുടർച്ചയായുള്ള ഇസ്രയേൽ കയ്യേറ്റം സംഘർഷത്തിന് കളമൊരുക്കുകയാണ്. രണ്ടു രാഷ്ട്രമെന്ന സമാധാന നീക്കത്തിലേക്ക് ഇരു കൂട്ടരും നീങ്ങണം ലോകരാജ്യങ്ങൾ ഇതിന് സമ്മർദ്ദം ചെലുത്തണം'- സൗദി വിദേശകാര്യ മന്ത്രാലയം.
ഇസ്രയേലിനെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നെന്ന് സ്പെയിനിന്റെ വിദേശകാര്യമന്ത്രി ഹോസെ മാനുവല്‍ ആല്‍ബാരസ് വ്യക്തമാക്കി. ബാധിക്കപ്പെട്ടവര്‍ക്കൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണങ്ങളില്‍ ശക്തമായി അപലപിക്കുന്നതായി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുക്രെയ്ന്‍ നിലപാടെടുത്തു.
നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍, പലസ്തീന്‍, അറബ് രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും എപ്പോഴും പറയുന്നതുപോലെ സംയമനം പാലിക്കണമെന്നും റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മിഖൈല്‍ ബോഗ്ദാനോവ് പറഞ്ഞു. അതേസമയം പലസ്തീന് ഇറാന്‍ പിന്തുണ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവായ ഖമേനിയുടെ ഉപദേശകനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.