ലോകത്തിലെ പ്രായം കൂടിയ മുത്തശ്ശി അന്തരിച്ചു; വിട പറഞ്ഞത് 119ാം വയസിൽ

1903 ജനുവരി രണ്ടിനാണ് ജപ്പാന്‍ സ്വദേശിയായ കെയ്ൻ തനക ജനിച്ചത്

Update: 2022-04-26 07:05 GMT
Editor : ലിസി. പി | By : Web Desk

ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോർഡിന് ഉടമായ ജാപ്പനീസ് വനിത അന്തരിച്ചു. 119ാമത്തെ വയസിലാണ് ലോക മുത്തശ്ശി വിടവാങ്ങിയത്. ജപ്പാനിലെ ഫുകുവോ സ്വദേശിയായ കെയ്ൻ തനകയാണ് അന്തരിച്ചത്.

1903 ജനുവരി രണ്ടിനാണ് കെയ്ൻ തനക ജനിച്ചത്. ആ വർഷത്തിന് മറ്റൊരു സവിശേഷതകൂടിയുണ്ട്. റൈറ്റ് സോഹദരന്മാർ  ആദ്യമായി വിജയകരമായി വിമാനം പറത്തിയതും മേരിക്യൂറി ആദ്യമായി നെബേൽ സമ്മാനം നേടുന്നതും ഈ വർഷമായിരുന്നു. 2019 മാർച്ചിലാണ് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് നേട്ടം മുത്തശ്ശിയെ തേടിയെത്തുന്നത്. അന്ന് 166 വയസായിരുന്നു ഇവരുടെ പ്രായം.

Advertising
Advertising

ഏപ്രിൽ 19 ന് പടിഞ്ഞാറൻ ജപ്പാനിലെ ഫുകുവോക്ക നഗരത്തിലെ ഒരു ആശുപത്രിയിലാണ് കെയ്‌നിന്റെ അന്ത്യമെന്ന് അധികൃതർ വ്യക്തമാക്കി. മരിക്കുന്നത് വരെ വളരെ ആരോഗ്യവതിയായാണ് കെയ്ൻ തനക നഴ്‌സിങ് ഹോമിൽ ജീവിച്ചിരുന്നത്. ചോക്‌ളേറ്റായിരുന്നു മുത്തശ്ശിയുടെ ഇഷ്ടഭക്ഷണം. യൗവ്വനത്തിൽ  ന്യൂഡിൽസ് ഷോപ്പും കേക്ക് ഷോപ്പുമടക്കം നിരവധി ബിസിനസുകളും  അവർ നടത്തിയിരുന്നു. 1922 ലാണ് വിവാഹം കഴിച്ചത്. ഹിഡിയോയാണ് ഭർത്താവ്. നാല് കുട്ടികൾക്ക് ജന്മം നൽകിയ തനക ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്.

തനകയോടുള്ള ആദരസൂചകമായി വയോജനങ്ങളെ ആദരിക്കാനായുള്ള സെപ്തംബറിലെ ദേശീയ അവധി അവർക്കായി മാറ്റിവെക്കുമെന്ന് പ്രാദേശിക ഗവർണർ സെയ്താരോ ഹട്ടോറി അറിയിച്ചു. ഇനി ഈ റെക്കോർഡിനുടമ ഫ്രഞ്ചുകാരിയായ ലൈസൻ റാൻഡനാണ്.118 വയസാണ് ഇവർക്ക്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News