വാക്സിനെതിരായ ഉള്ളടക്കങ്ങളെ തടയും; നടപടിയുമായി യൂട്യൂബ്

യൂട്യൂബ്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍, തെറ്റായ ആരോഗ്യ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാന്‍ നടപടികളൊന്നും കൈക്കൊള്ളുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് യൂട്യൂബ് പുതിയ തീരുമാനം എടുത്തത്

Update: 2021-09-29 15:02 GMT
Editor : Nisri MK | By : Web Desk
Advertising

വാക്സിനെതിരായ ഉള്ളടക്കങ്ങളെ തടയാനൊരുങ്ങി യൂട്യൂബ്. വാക്സിന്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു, വാക്സിനില്‍ ശരീരത്തിനു ദോഷകരമായ പദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു തുടങ്ങിയ തെറ്റായ ഉള്ളടക്കങ്ങളുള്ള വിഡിയോകള്‍ ഇനി മുതല്‍ ബ്ലോക് ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു.

ആൽഫബെറ്റ് ഇൻകോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വീഡിയോ കമ്പനിയായ യൂട്യൂബ്,  പ്രമുഖ വാക്‌സിൻ വിരുദ്ധ ആക്ടിവിസ്റ്റുകളെയും ചാനലുകളെയും നിരോധിക്കുകയാണെന്ന് യൂട്യൂബിന്‍റെ ഗ്ലോബൽ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റിയുടെ വൈസ് പ്രസിഡന്‍റ് മാറ്റ് ഹാൽപ്രിനെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. 

യൂട്യൂബ്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍, തെറ്റായ ആരോഗ്യ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാന്‍ നടപടികളൊന്നും കൈക്കൊള്ളുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് യൂട്യൂബ് പുതിയ തീരുമാനം എടുത്തത്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News