മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ മകൻ സെയിൻ നദെല്ല അന്തരിച്ചു

മൈക്രോസോഫ്റ്റ് ജീവനക്കാരോട് നദെല്ലയുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാനും അനുശോചനം അറിയിക്കാനും അഭ്യർഥിച്ചിട്ടുണ്ട്.

Update: 2022-03-01 12:36 GMT
Editor : Nidhin | By : Web Desk
Advertising

ലോക സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റിന്റെ സിഇഒയും ഇന്ത്യൻ വംശജനുമായ സത്യ നദെല്ലയുടെ മകൻ സെയിൻ നദെല്ല (26) അന്തരിച്ചു. ജന്മനാ സെറിബ്രൽ പാൾസി രോഗബാധിതനായിരുന്നു സെയിൻ. ലോക കോടീശ്വരൻമാരിൽ ഒരാളാണ് സത്യ നദെല്ല.

54 കാരനായ സത്യ നദെല്ല 2014ൽ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയതിന് ശേഷം മൈക്രോസോഫ്റ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് പിന്തുണ നൽകുന്ന മികച്ച ഉത്പന്നങ്ങൾ രൂപകൽപന ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സെയിനെ വളർത്തിയതിലുള്ള അനുഭവങ്ങളിൽ നിന്നാണ് സത്യ അത്തരം ഉത്പന്നങ്ങൾ നിർമിക്കാൻ ആരംഭിച്ചത്.

മൈക്രോസോഫ്റ്റ് ജീവനക്കാരോട് നദെല്ലയുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാനും അനുശോചനം അറിയിക്കാനും അഭ്യർഥിച്ചിട്ടുണ്ട്.

സത്യ നദെല്ലയും ഭാര്യ അനുപമയും സെയിനെ ചികിത്സിച്ച ചിൽഡ്രൻസ് ആശുപത്രിക്ക് 15 മില്യൺ സംഭാവനയായി നൽകിയിരുന്നു. ന്യൂറോ സയൻസിലെയും, മാനസികാരോഗ്യ മേഖലയിലെയും ഇവരുടെ പ്രവർത്തനത്തിനാണ് നദേലയുടെ കുടുംബം പിന്തുണച്ചത്.

Summary: Zain Nadella, son of Microsoft CEO Satya Nadella has died

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News