'ആറ് ചെർണോബിൽ ദുരന്തത്തിനു തുല്യം'; സാപ്രോഷ്യയിലെ ആണവനിലയ ആക്രമണത്തെക്കുറിച്ച് സെലൻസ്‌കി

''1986ലെ ചെർണോബിൽ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളോട് നമ്മൾ ഒന്നിച്ചല്ലേ പോരാടിയത്? തെരുവിലിറങ്ങി നിങ്ങൾക്കും ജീവിക്കണമെന്ന് ഭരണകൂടത്തോട് പറയൂ''-റഷ്യക്കാരെ അഭിസംബോധന ചെയ്ത് സെലൻസ്‌കി ആവശ്യപ്പെട്ടു

Update: 2022-03-04 12:05 GMT
Editor : Shaheer | By : Web Desk
Advertising

സാപ്രോഷ്യയിൽ ആണവനിലയത്തിൽ റഷ്യ നടത്തിയ ആക്രമണം ആറ് ചെർണോബിൽ ദുരന്തത്തിന്റെ തോതിൽ നാശം വിതക്കാനിടയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി. ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത പ്രസംഗത്തിലാണ് ആണവനിലയം ആക്രമണത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

യുക്രൈനുകാരേ, ചരിത്രത്തിന്റെ, യുക്രൈന്റെയും യൂറോപ്പിന്റെയും ചരിത്രത്തിന്റെ ഗതി മാറ്റാൻ സാധ്യതയുണ്ടായിരുന്ന ഒരു രാത്രിയാണ് നമ്മൾ പിന്നിട്ടിരിക്കുന്നത്. ആണവനിലയത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലൂടെ എന്താണ് ചെയ്യുന്നതെന്ന് റഷ്യയ്ക്ക് അറിയാവുന്നതാണ്. ശരിക്കും ഭീകരപ്രവർത്തനമാണത്-പ്രസംഗത്തിൽ സെലൻസ്‌കി പറഞ്ഞു.

എങ്ങനെ ഇത് ചെയ്യാനാകുന്നു? 1986ലെ ചെർണോബിൽ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളോട് നമ്മൾ ഒന്നിച്ചല്ലേ പോരാടിയത്? തെരുവിലിറങ്ങി നിങ്ങൾക്കും ജീവിക്കണമെന്ന് ഭരണകൂടത്തോട് പറയൂവെന്ന് റഷ്യക്കാരെ അഭിസംബോധന ചെയ്ത് സെലൻസ്‌കി ആവശ്യപ്പെട്ടു.

'പൊട്ടിത്തെറിച്ചാൽ ചെർണോബിലിനേക്കാൾ പത്തിരട്ടി ആഘാതം'

യുക്രൈനിലെ സാപ്രോഷ്യയിൽ ആണവനിലയം റഷ്യ ആക്രമിച്ചതിനു പിന്നാലെ കടുത്ത ആശങ്ക. ആണവനിലയത്തിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. റഷ്യയുടെ ഷെല്ലാക്രമണത്തിന് പിന്നാലെയാണിത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സാപ്രോഷ്യയിലേത്. സാപ്രോഷ്യയിലെ ആണവനിലയത്തിൽ നിന്നാണ് യുക്രൈന് ആവശ്യമായ ആണവോർജത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്.

ആണവ നിലയത്തിലേക്കുള്ള ആക്രമണം വലിയ ദുരന്തത്തിൽ കലാശിക്കുമെന്നാണ് കുലെബ മുന്നറിയിപ്പ് നൽകിയത്. 1986ലെ ചെർണോബിൽ ആണവ ദുരന്തത്തേക്കാൾ വലിയ ദുരന്തമാണ് ഉണ്ടാവുക. സപ്രോഷ്യയിലെ ആറ് റിയാക്ടറുകൾക്ക് നേരെ മനപൂർവ്വം വെടിയുതിർക്കുകയായിരുന്നുവെന്നാണ് യുക്രൈൻറെ പരാതി.

'സാപ്രോഷ്യയിലെ ആണവനിലയം പൊട്ടിത്തെറിച്ചാൽ അത് ചെർണോബിലിനേക്കാൾ 10 മടങ്ങ് വലിയ ആണവ ദുരന്തമാകും. റഷ്യക്കാർ ഉടൻ തന്നെ ആക്രമണം അവസാനിപ്പിക്കണം. അ?ഗ്‌നിശമന സേനയെ അനുവദിക്കണം. എത്രയും പെട്ടെന്ന് തീ അണയ്ക്കണം. സുരക്ഷാ മേഖല പുനസ്ഥാപിക്കണം'- വിദേശകാര്യമന്ത്രി ദിമിത്രെ കുലെബ പറഞ്ഞു.

നേരത്തെ ചെർണോബിലിൻറെ നിയന്ത്രണവും റഷ്യ ഏറ്റെടുത്തിരുന്നു. ചെർണോബിൽ ഉൾപ്പെടെ യുക്രൈനിലെ ആണവ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ നടപടികളും അവസാനിപ്പിക്കാൻ യുഎൻ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ഇതിനകം റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: Ukraine's President Zelensky says the Russian attack on the Zaporizhzhya nuclear power plant could have caused destruction equal to "six Chernobyls"

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News