Quantcast

എയ്ഡ്സ് ബാധിതയാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും വിട്ടില്ല; സ്വകാര്യഭാഗത്ത്‍ ഇരുമ്പ് ദണ്ഡ് കയറ്റി, സർക്കാർ ജീവനക്കാരിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു

വെള്ളം ചോദിച്ചാണ് പ്രതി വീട്ടിലെത്തിയത്

MediaOne Logo

ലാൽകുമാർ

  • Updated:

    2026-04-04 06:10:05.0

Published:

4 April 2026 11:37 AM IST

എയ്ഡ്സ് ബാധിതയാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും വിട്ടില്ല; സ്വകാര്യഭാഗത്ത്‍ ഇരുമ്പ് ദണ്ഡ് കയറ്റി, സർക്കാർ ജീവനക്കാരിയായ യുവതിയെ   ക്രൂരമായി പീഡിപ്പിച്ചു
X

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ എച്ച്ഐവി ബാധിതയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 35 കാരിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. വിജയവാഡയിലെ പൽനാട് ജില്ലയിലുള്ള മാച്ചർല ടൗണിലാണ് ഞെട്ടിക്കുന്ന സംഭവം.

വീട്ടില്‍ ഒറ്റക്കായിരുന്ന യുവതിയെ കത്തി കാണിച്ച് പേടിപ്പിച്ച ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഏപ്രിൽ 2-ന് ഉച്ചയോടെ വെള്ളം ചോദിച്ചാണ് പ്രതി വീട്ടിലെത്തിയത്. തുടർന്നാണ് ക്രൂരമായ പീഡനം നടന്നത്. എയ്ഡ്സ് ബാധിതയാണെന്ന് പറഞ്ഞ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇയാൾ ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. പീഡനത്തിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

യുവതിയുടെ സഹോദ​രപുത്രൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലാത്തതിനെ തുടർന്നാണ് ബന്ധുക്കൾ വീട്ടിലെത്തിയത്. ഉടൻ തന്നെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ, പൊലീസ് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് സിസിടിവി, കോൾ ഡാറ്റ എന്നിവ പരിശോധിച്ച് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനും പിടികൂടാനും ഒന്നിലധികം പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് പി.കെ ശ്രീനിവാസ റാവു പറഞ്ഞു.

TAGS :

Next Story