'ബോളിവുഡിലെ പെയ്ഡ് നെഗറ്റിവ് പിആര്‍ തന്ത്രങ്ങള്‍ അതിരുകടക്കുന്നു'; സിനിമാ ലോകത്തെ ചതിക്കുഴികള്‍ തുറന്നുപറഞ്ഞ് നവാസുദ്ദീന്‍ സിദ്ദിഖി
ചില സിനിമകൾ റിലീസ് ചെയ്യുന്നതിന് മുൻപുതന്നെ അവയെക്കുറിച്ച് ബോധപൂർവം മോശം അഭിപ്രായങ്ങൾ പ്രചരിപ്പിക്കാൻ വലിയ തോതിൽ പണം ചെലവാക്കുന്നുണ്ടെന്ന് സിദ്ദിഖി പറഞ്ഞു

ന്യൂഡല്‍ഹി: ബോളിവുഡിലെ 'പെയ്ഡ് നെഗറ്റീവ് പിആര്‍' (Paid Negative PR) പ്രവണതയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. ടൈംസ് നൗവിന് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലാണ് സിനിമകളുടെയും താരങ്ങളുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ പണം നല്‍കി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ഇപ്പോള്‍ അതിന്റെ പരമാവധിയില്‍ എത്തിയിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.
ചില സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ അവയെക്കുറിച്ച് ബോധപൂര്‍വം മോശം അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാന്‍ വലിയ തോതില്‍ പണം ചെലവാക്കുന്നുണ്ടെന്ന് സിദ്ദിഖി പറഞ്ഞു. 'ഈ പ്രവണത ഇപ്പോള്‍ സിനിമാ വ്യവസായത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. സിനിമയുടെ ക്രിയേറ്റിവ് വശങ്ങളെ പരിഗണിക്കുന്നതിന് പകരം മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനുള്ള മത്സരമാണ് നടക്കുന്നത്. ' അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരത്തിലുള്ള നെഗറ്റീവ് ക്യാമ്പയിനുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും എന്നാല്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കാലത്ത് ആരോഗ്യകരമായ മത്സരങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഇത്തരത്തിലുള്ള കുതന്ത്രങ്ങളാണ് അരങ്ങേറുന്നത്. സിനിമയുടെ ഗുണനിലവാരമല്ല, മറിച്ച് പിആര്‍ വര്‍ക്കുകളാണ് പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നത് സങ്കടകരമാണെന്നും നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തില്‍ സിനിമയിലെ തന്റെ നിലപാടുകളെക്കുറിച്ചും നിലവിലെ സിനിമാ സംസ്‌കാരത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിക്കുന്നുണ്ട്. 'മെയിന്‍ ആക്ടര്‍ നഹി ഹൂണ്‍' (Main Actor Nahin Hoon) എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
Adjust Story Font
16

