Quantcast

'വൈവിധ്യത്തിന്റെ പ്രതീകം'; ലണ്ടൻ നഗരത്തിൽ റമദാനെ വരവേറ്റ് ദീപാലങ്കാരം അനാച്ഛാദനം ചെയ്ത് മേയർ സാദിഖ് ഖാൻ

നമ്മുടെ നഗരം എങ്ങനെയുള്ളതാണ് എന്നതിന്റെ അടയാളമാണ് ഈ വിളക്കുകളെന്ന് മേയർ പറഞ്ഞു

MediaOne Logo
വൈവിധ്യത്തിന്റെ പ്രതീകം; ലണ്ടൻ നഗരത്തിൽ റമദാനെ വരവേറ്റ് ദീപാലങ്കാരം അനാച്ഛാദനം ചെയ്ത് മേയർ സാദിഖ് ഖാൻ
X

ലണ്ടൻ: റമദാനെ വരവേറ്റുകൊണ്ടുള്ള അലങ്കാര വിളക്കുകൾ ലണ്ടൻ നഗരത്തിൽ അനാച്ഛാദനം ചെയ്ത് മേയർ സാദിഖ് ഖാൻ. നമ്മുടെ നഗരം എങ്ങനെയുള്ളതാണ് എന്നതിന്റെ അടയാളമാണ് ഈ വിളക്കുകളെന്ന് മേയർ പറഞ്ഞു. വെള്ളിയാഴ്ചയാണ് മേയർ നഗരത്തിലെ ദീപാലങ്കാരം ഉദ്ഘാടനം ചെയ്തത്.



അടുത്ത ഒരു മാസക്കാലം ഈ വിളക്കുകൾ ലണ്ടൻ നഗരത്തിൽ പ്രകാരം ചൊരിയും. ബ്രിട്ടീഷ് മുസ്‌ലിംകൾക്ക് സ്‌കോളർഷിപ്പുകളും ഗ്രാന്റുകളും നൽകുന്ന ചാരിറ്റി സംഘടനയായ 'അസീസ് ഫൗണ്ടേഷൻ' ആണ് ദീപാലങ്കാരത്തിന് സാമ്പത്തിക സഹായം നൽകുന്നത്.



ഈ ദീപാലങ്കാര ചടങ്ങിൽ പങ്കുചേരാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്വാഗതം ചെയ്യുന്നതും എല്ലാ വിഭാഗങ്ങളെയും ആഘോഷിക്കുന്നതിൽ അഭിമാനക്കുന്നതുമായ ഒരു നഗരമാണിതെന്നും സാദിഖ് ഖാൻ പറഞ്ഞു.



''റമദാൻ വിളക്കുകൾ വെസ്റ്റ് എൻഡിൽ (West End) വീണ്ടും പ്രകാശിച്ചു കഴിഞ്ഞു. വരും മാസങ്ങളിൽ ഈ മനോഹരമായ വിളക്കുകൾ റമദാൻ ആഘോഷിക്കുന്നതിനൊപ്പം, നമ്മുടെ തലസ്ഥാനം വൈവിധ്യങ്ങളെ എങ്ങനെ സ്വാഗതം ചെയ്യുന്നുവെന്നും ആഘോഷിക്കുന്നുവെന്നും കാണിക്കുന്ന അഭിമാനകരമായ അടയാളമായി നിലകൊള്ളും''- മേയറുടെ ഓഫീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.



ബ്രിട്ടൺ എത്രത്തോളം തുറന്നതും, പോസിറ്റീവായതും, സ്‌നേഹനിർഭരവുമായ ഒരിടമാണ് എന്ന് ഈ വിളക്കുകൾ ലോകത്തിന് കാട്ടിക്കൊടുക്കുന്നു എന്ന് ലേബർ മുസ്‌ലിം നെറ്റ്വർക്ക് പ്രശംസിച്ചു.

TAGS :

Next Story