Quantcast

ജിദ്ദയിൽ ഗള്‍ഫ് ഉച്ചകോടി; കുവൈത്ത് അമീറിന് സൗദി രാജാവിന്റെ ക്ഷണം

ജൂലൈ 19നാണ് 18-ാമത് ജി.സി.സി നേതാക്കളുടെ ആലോചനാ യോഗവും ഗൾഫ്-മധ്യേഷ്യ ഉച്ചകോടിയും നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 July 2023 7:47 PM GMT

Saudiarabia, Kuwaitemir, Gulfsummit, Jeddah, Kuwaitamir, KuwaitNews, GulfNews
X

കുവൈത്ത് സിറ്റി: സൗദിയിലെ ജിദ്ദയിൽ നടക്കുന്ന ഗള്‍ഫ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സൗദി രാജാവിന്റെ ക്ഷണം. ഈ മാസം 19നാണ് 18-ാമത് ജി.സി.സി നേതാക്കളുടെ ആലോചനാ യോഗവും ഗൾഫ്-മധ്യേഷ്യ ഉച്ചകോടിയും നടക്കുന്നത്.

രണ്ട് ക്ഷണക്കത്തുകളും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സഉൂദിൽനിന്ന് ഏറ്റുവാങ്ങി. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശിയുടെ ദിവാൻ ചീഫും മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

TAGS :

Next Story