Quantcast

ദോഹ-തിരുവനന്തപുരം പുതിയ നോണ്‍ സ്റ്റോപ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ഇന്ത്യ എക്സ്പ്രസ്

ആഴ്ചയില്‍ നാല് ദിവസം സര്‍വീസുണ്ടാകും

MediaOne Logo

Web Desk

  • Published:

    18 Aug 2023 8:05 PM GMT

Air India Express
X

ദീര്‍ഘകാലത്തെ സമ്മര്‍ദത്തിനൊടുവില്‍ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 29 മുതൽ ആരംഭിക്കുന്ന സർവീസിന് കഴിഞ്ഞ ദിവസം മുതല്‍ ബുക്കിങ് തുടങ്ങി.

ആഴ്ചയിൽ നാലു ദിവസമാണ് ദോഹ-തിരുവനന്തപുരം, തിരുവനന്തപുരം -ദോഹ സെക്ടറില്‍ നേരിട്ട് വിമാനം പറക്കുക. എയർ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് ദോഹയിൽ നിന്നുള്ള നോൺ സ്റ്റോപ്പ് സർവീസ് പ്രഖ്യാപിച്ചത്. ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും, തിരുവനന്തപുരത്ത് നിന്നും ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലുമാണ്

സര്‍വീസ്.നിലവിൽ കോഴിക്കോട് വഴിയാണ് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നത്. നേരിട്ടുള്ള വിമാനങ്ങൾ 4.40 മണിക്കൂറിൽ പറന്നെത്തുമ്പോൾ, കോഴിക്കോട് വഴിയുള്ള വിമാനങ്ങൾ 6.30 മണിക്കൂർ എടുത്താണ് തിരുവനന്തപുരത്ത് എത്തുന്നത്. നിലവിൽ ഖത്തർ എയർവേസ് മാത്രമാണ് ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് നടത്തുന്നത്. കോവിഡിന് മുമ്പ് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഉള്‍പ്പെടെയുള്ള ബജറ്റ് എയര്‍ലൈനുകള്‍ ഖത്തറില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വീസ് നടത്തിയിരുന്നു,

..

TAGS :

Next Story