സൗദിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
ഇന്ത്യക്കാരായ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം

ദമ്മാം: സൗദി അൽകോബാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അൽകോബാർ തുക്ബ സ്ട്രീറ്റ് നമ്പർ നാലിലാണ് പുലർച്ചയോടെ അപകടം നടന്നത്. അപകടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ഇന്ത്യക്കാരായ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഹൈദരാബാദ് സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. സൗദി സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി കെട്ടിടത്തിലെ അഗ്‌നി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
Next Story
Adjust Story Font
16

