ഹൃദയാഘാതം: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
അരീക്കോട് കീഴുപറമ്പ് സ്വദേശി ശിവപ്രസാദ് (53) ആണ് മരിച്ചത്

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദക്കടുത്ത് ഖുലൈസിൽ നിര്യാതനായി. അരീക്കോട് കീഴുപറമ്പ് സ്വദേശിയും എടവണ്ണ കല്ലിടുമ്പിൽ താമസിക്കുന്ന ശിവപ്രസാദ് (53) ആണ് മരിച്ചത്. ജിദ്ദയിലെ ഖുലൈസിന്നടുത്ത് കാർപെന്ററി വർക്ക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ചന്ദൻ ഗോവിന്ദ്, മാതാവ്: യശോദ, ഭാര്യ: ദീപ, മക്കൾ: വരുൺ പ്രസാദ്, അരുൺ പ്രസാദ്, ലക്ഷീദ് പ്രസാദ്.
ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കുമെന്ന് സഹായങ്ങൾക്കായി രംഗത്തുള്ള കെ.എം.സി.സി ജിദ്ദ വെൽഫെയർ വിംഗ് പ്രവർത്തകർ അറിയിച്ചു.
Next Story
Adjust Story Font
16

