സൗദിയിൽ വാഹനാപകടത്തിൽപ്പെട്ട് മലയാളി കുടുംബം; ഒരാൾ മരിച്ചു
തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് അസൈനാറും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്

ദമ്മാം: സൗദിയിലെ ദമ്മാം അൽഹസക്കടുത്ത് ഹുറൈറയിൽ നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചയോടെ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് അസൈനാറും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സിദ്ദിഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ(18) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സിദ്ദീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരതരമാണെന്നാണ് ലഭിക്കുന്ന വിവരം.
സന്ദർശക വിസയിലെത്തിയ കുടുംബത്തിന്റെ വിസ പുതുക്കുന്നതിന് ബഹറൈനിൽ പോയി തിരിച്ച് റിയാദിലേക്ക് വരുന്നതിനിടെയാണ് അപകടം. ദമ്മാം റിയാദ് ഹൈവേയിൽ ഖുറൈസിന് സമീപം ഹുറൈറയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.
Next Story
Adjust Story Font
16

