ഉറക്കത്തിൽ ഹൃദയാഘാതം; സൗദിയിൽ മലയാളി മരിച്ചു
കോഴിക്കോട് സ്വദേശി അഫ്‌സൽ താഹയാണ് മരിച്ചത്

റിയാദ്: ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് സൗദി ജിസാനിലെ ബെയ്ശിൽ നിര്യാതനായി. പരുത്തിപ്പാറ സ്വദേശി വടക്കെണി പൂവത്തുംകണ്ടി അഫ്‌സൽ താഹ (35) ആണ് മരിച്ചത്. ജോലിസ്ഥലത്തെ മുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എട്ട് വർഷമായി ബെയ്ശിൽ കമ്പനിയിൽ ജോലിക്കാരനാണ്. മൃതദേഹം ബെയ്ശ് ജനറൽ ആശുപത്രിയിൽ.
പിതാവ്: വടക്കെണി കോയാലി, മാതാവ്: ഖദീജ. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്.
Next Story
Adjust Story Font
16

