Quantcast

യു.പിയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങവെ ഒന്നര വയസുകാരിയെ ചെന്നായ കടിച്ചുകൊന്നു

രാത്രി പിതാവ് എഴുന്നേറ്റപ്പോഴാണ് കുഞ്ഞിനെ കാണാതായ കാര്യമറിയുന്നത്.

MediaOne Logo

Web Desk

  • Published:

    19 Jan 2023 7:35 PM IST

18-Month-Old Girl, Killed, Wild Wolf, Uttar Pradesh
X

ലഖ്നൗ: ഒന്നര വയസുകാരിയെ ചെന്നായ കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം.

ബൽദിരായി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചക്മുസി ​ഗ്രാമത്തിലെ അംബേദ്കർ ന​ഗറിലെ പ്രീതി എന്ന പെൺകുഞ്ഞാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതാപിതാക്കൾക്കാപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചെന്നായ കടിച്ചുവലിച്ച് കൊണ്ടുപോവുകയായിരുന്നു.

പ്രദേശത്തെ ഒരു പ്രൈമറി സ്കൂളിലെ ടെന്റിലായിരുന്നു ഇവർ ഉറങ്ങിയിരുന്നത്. രാത്രി പിതാവ് സന്ദീപ് എഴുന്നേറ്റപ്പോഴാണ് കുഞ്ഞിനെ കാണാതായ കാര്യമറിയുന്നത്.

തുടർന്ന് കുടുംബം ചില നാട്ടുകാരെയും കൂട്ടി തെരച്ചിൽ ആരംഭിച്ചു. തെരച്ചിലിൽ ഒരു ചെന്നായ കുഞ്ഞിനെ കടിച്ചുതിന്നുന്നതാണ് കണ്ടത്. ആളുകളെ കണ്ടതോടെ കുഞ്ഞിനെ ഉപേക്ഷിച്ച് ചെന്നായ ഓടിമറഞ്ഞു.

ഉടൻ കുടുംബം ഓടിയെത്തി കുഞ്ഞിന്റെ മൃതദേഹവുമെടുത്ത് അംബേദ്കർ ന​ഗറിലേക്ക് പോവുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story