Quantcast

മദ്യം വാങ്ങാൻ പണം നൽകിയില്ല; പിതാവിനെ മകൻ ഇരുമ്പ് ദണ്ഡ് കൊണ്ടടിച്ച് കൊലപ്പെടുത്തി

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-09-11 10:39:38.0

Published:

11 Sept 2023 12:36 PM IST

45-year-old
X

നാഗ്പൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് പിതാവിനെ മകൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. 75 കാരനാണ് കൊല്ലപ്പെട്ടത്. പ്രതിയായ ( 45) അമിത് റായ്പുർകർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയാണ് സംഭവം. ഡ്രൈവറായി ജോലി ചെയ്യുന്ന അമിത് രാത്രി മദ്യപിച്ച് വീട്ടിൽ എത്തി. മദ്യം വാങ്ങാൻ ഭാര്യയോടും പിതാവിനോടും പണം ആവശ്യപ്പെട്ടു.എന്നാൽ മദ്യം വാങ്ങാൻ പണം നൽകില്ലെന്ന് ഇരുവരും സമ്മതിച്ചില്ല. തുടർന്ന് പ്രതി ഭാര്യയെ മർദിക്കാൻ തുടങ്ങി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ അമിത് പിതാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS :

Next Story