Quantcast

പിതാവിനോടുള്ള പ്രതികാരം; അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി, ഡ്രൈവര്‍ ഒളിവില്‍

ഇഷ്ടികയും കത്തിയും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു

MediaOne Logo

Web Desk

  • Published:

    22 Oct 2025 10:50 AM IST

പിതാവിനോടുള്ള പ്രതികാരം; അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി, ഡ്രൈവര്‍ ഒളിവില്‍
X

ന്യൂഡല്‍ഹി: ഡൽഹിയിൽ അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ മുൻ ഡ്രൈവറായ നീതു ആണ് കൊലപാതകം നടത്തിയത്. പ്രതിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നു.

ഇഷ്ടികയും കത്തിയും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. നരേല ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ആൺകുട്ടി പെട്ടെന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു.കുട്ടിയും കുടുംബവും താമസിക്കുന്നതിന്‍റെ തൊട്ടടുത്ത ഫ്ളാറ്റിലാണ് പ്രതിയും താമസിക്കുന്നത്. ഇവിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഏഴെട്ട് വാഹനങ്ങളുടെ ഉടമയാണ് കുട്ടിയുടെ പിതാവ്. നീതുവിന് പുറമെ മറ്റൊരു ഡ്രൈവറും ജോലിക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യപിച്ച നിലയിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാകുകയും കയ്യാങ്കളിയും നടന്നു.ഈ സംഭവം കുട്ടിയുടെ പിതാവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇദ്ദേഹം നീതുവിനെ തല്ലിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്‍റെ പ്രതികാരമായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story