ഗോവയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേർ മരിച്ചു
30ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പനാജി: ഗോവയിലെ ഷിർഗാവോയിൽ വെള്ളിയാഴ്ച രാത്രി ശ്രീ ലൈരായ് സത്രയിലുണ്ടായ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു. 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റവരെ വടക്കൻ ഗോവയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. ബിക്കോലിം ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. അപകടത്തെക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
Next Story
Adjust Story Font
16

