Quantcast

പൂച്ചയെ വളര്‍ത്താന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല; യുവ ഡോക്ടര്‍ ജീവനൊടുക്കി

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു

MediaOne Logo

Web Desk

  • Updated:

    2026-03-26 14:36:39.0

Published:

26 March 2026 8:05 PM IST

പൂച്ചയെ വളര്‍ത്താന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല; യുവ ഡോക്ടര്‍ ജീവനൊടുക്കി
X

ഹൈദരാബാദ്: വീട്ടുകാര്‍ പൂച്ചയെ വളര്‍ത്താന്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് യുവ ഡോക്ടര്‍ ജീവനൊടുക്കി. ഹൈദരാബാദ് അല്‍വാലിലെ 23 വയസുകാരി പ്രിൻസിയാണ് മരിച്ചത്.

അമ്മ കുസുമലതയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. ആഴ്ചകൾക്ക് മുമ്പ് യുവതി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവരികയായിരുന്നു. പിന്നീട് പ്രിൻസിക്ക് ചുമയും കഫക്കെട്ടും പതിവായി.

അതോടെ വീട്ടുകാർ പൂച്ചയെ വളർത്തുന്നത് എതിർക്കുകയും നിരന്തരം തർക്കത്തിലേർപ്പെടുകയും ചെയ്തു. ഇതിൽ മനംനൊന്ത് അമ്മയും മുത്തശ്ശിയും പുറത്തുപോയ സമയത്താണ് പ്രിൻസി ജീവനൊടുക്കിയത്. പ്രിന്‍സിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

TAGS :

Next Story