ഡൽഹിയിൽ കോളജ് വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം
ആക്രമണത്തിൽ പെൺകുട്ടിയുടെ കൈക്ക് പൊള്ളലേറ്റു

ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. തോക്ക് ചൂണ്ടിയായിരുന്നു ആക്രമണം. ലക്ഷ്മിഭായ് കോളജിലെ രണ്ടാം വർഷ വിദ്യാർതഥിനിക്ക് നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ പെൺകുട്ടിയുടെ കൈക്ക് പൊള്ളലേറ്റു.
ഇതിൽ ഒരാൾ പെൺകുട്ടിയുടെ സുഹൃത്താണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അക്രമത്തിൻ്റെ കാരണം വ്യക്തമല്ല. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
Next Story
Adjust Story Font
16

