Quantcast

ടെലിവിഷന്‍ താരം സഞ്ചിത ഉഗാലയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പിതാവിൻ്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-06-15 10:47:15

Published:

15 Jun 2026 4:16 PM IST

actor Sanchita Ugale dies by suicide in Mumbai
X

മുംബൈ: ഹിന്ദി ടെലിവിഷന്‍ താരം സഞ്ചിത ഉഗാലയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 'കുങ്കും ഭാഗ്യ', 'വാഗ്ലെ കി ദുനിയാ', 'ദില്‍വാലി ദുല്‍ഹാ ലേ ജായേഗി' തുടങ്ങിയ ഷോകളിലൂടെ പ്രശസ്തയായ താരമാണ്. 22 വയസായിരുന്നു.

ഞായറാഴ്ച രാവിലെയാണ് സഞ്ചിതയെ മഹാരാഷ്ട്രയിലെ നലസൊപാരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വാതില്‍ തകര്‍ത്ത് സഞ്ചിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിതാവിന്റെ പരാതിയില്‍ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

നടിയുടെ ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. മരണത്തിന് തൊട്ടുമുമ്പത്തെ ദിവസം പോലും നടി സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ബോളിവുഡ് ഗാനം ഡഫ്ലി വാലെ ഡഫ്ലി ബജായ്ക്ക് ചുവടുവെക്കുന്ന തന്റെ വിഡിയോ പങ്കുവച്ച് 24 മണിക്കൂറിനുള്ളിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണത്തെ കുറിച്ച് കുടുംബത്തിനും സൂചനകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

TAGS :

Next Story