Quantcast

പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി

കാബിനറ്റ് യോഗത്തിലാണ് തീരുമാനം

MediaOne Logo

ലാൽകുമാർ

  • Updated:

    2026-02-24 14:19:20.0

Published:

24 Feb 2026 6:15 PM IST

പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി
X

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. കൂട്ടിയ പ്രായപരിധി പ്രകാരം ജനറൽ വിഭാഗത്തിന് 40 വയസുവരെയും ഒബിസി വിഭാഗത്തിന് 43 വയസുവരെയും പട്ടികജാതി, പട്ടികവർഗത്തിന് 45 വയസുവരെയും അപേക്ഷിക്കാം.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ 36 വയസായിരുന്നു ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള കൂടിയ പ്രായപരിധി.

പ്രായപരിധി ഉയർത്താനുള്ള ശിപാർശ മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്താൻ പൊതുഭരണ വകുപ്പിനോട് നിർദേശിച്ചിരുന്നു. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി ജനറൽ കാറ്റഗറിയിൽ 40 വയസായി ഉയർത്തിയിരുന്നു.

ആനുപാതികമായി മറ്റ് വിഭാഗങ്ങളുടെയും പ്രായപരിധി ഉയർത്തി. പങ്കാളിത്ത പെൻഷൻ നടപ്പാക്കിയ ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം അറുപത് ആക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ്‌ പിഎസ്‌സി വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി ഉയർത്തിയത്.

TAGS :

Next Story