Quantcast

അഹമ്മദാബാദ് വിമാനാപകടം: മോദിയും അമിത് ഷായും രാജിവെക്കണം- സുബ്രഹ്മണ്യൻ സ്വാമി

1950-ൽ ട്രെയിൻ അപകടം ഉണ്ടായപ്പോൾ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്വാമി മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    12 Jun 2025 4:33 PM IST

Ahmedabad plane crash: Modi and Amit Shah should resign - Subramanian Swamy
X

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി രാം മോഹൻ നായിഡു എന്നിവർ രാജിവെക്കണമെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. അപകടത്തെ കുറിച്ച് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കാൻ ഇവരുടെ രാജി അനിവാര്യമാണെന്ന് സ്വാമി എക്‌സിൽ കുറിച്ചു.

1950-ൽ ട്രെയിൻ അപകടം ഉണ്ടായപ്പോൾ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്വാമി മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും അടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 142 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

TAGS :

Next Story