ഹരിയാനയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
ബീഹാർ സ്വദേശി ദീപക്കാണ് അറസ്റ്റിലാത്

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ബീഹാർ സ്വദേശി ദീപക്കാണ് അറസ്റ്റിലാത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ഈ മാസം ആറിനാണ് സംഭവം. എയർഹോസ്റ്റസാണ് പീഡനത്തിനിരയായത്.
ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമിൽ എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഏപ്രിൽ ആറിനാണ് വെന്റിലേറ്ററിൽ കഴിയവെ പീഡനത്തിന് ഇരയായത്. പിന്നീട് ഏപ്രിൽ 13ന് ഡിസ്ചാർജ് ആയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story
Adjust Story Font
16

