ഇന്ധനവില വര്‍ധനവ്: എയര്‍ ഇന്ത്യ പ്രതിദിനം 100 വിമാനങ്ങള്‍ റദ്ദാക്കും
ആഗോളതലത്തില്‍ ജെറ്റ് ഫ്യുവല്‍ വില വലിയ രീതിയില്‍ വര്‍ധിച്ചതിനാലാണ് കടുത്ത നടപടിക്ക് എയര്‍ ഇന്ത്യ ഒരുങ്ങിയത്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പല വിമാനകമ്പനികളുടേയം സര്‍വീസ് മുടങ്ങുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് എയര്‍ ഇന്ത്യ പ്രതിദിനം 100 വിമാനങ്ങള്‍ റദ്ദാക്കും. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കുന്നവയില്‍ ഉള്‍പ്പെടും. എയര്‍ ഇന്ത്യയുടെ അടുത്തുകാലത്തുണ്ടായ ഏറ്റവും വലിയ വെട്ടിചുരുക്കലാണ് ഇത്.
പ്രതിദിനം 1100 എയര്‍ ഇന്ത്യ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 10 ശതമാനം സര്‍വീസുകളാണ് വെട്ടിക്കുറക്കുന്നത്. യുറോപ്പ്, വടക്കേ അമേരിക്ക, ആസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളാണ് മുടങ്ങുക.
ഡല്‍ഹി, മുംബൈ തുടങ്ങി ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ നിന്നുള്ള ടൊറന്‍േറാ, സാന്‍ ഫ്രാന്‍സിസ്‌കോ, സിഡ്‌നി, മെല്‍ബണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസാണ് മുടങ്ങുക. ആഗോളതലത്തില്‍ ജെറ്റ് ഫ്യുവല്‍ വില വലിയ രീതിയില്‍ വര്‍ധിച്ചതിനാലാണ് കടുത്ത നടപടിക്ക് എയര്‍ ഇന്ത്യ ഒരുങ്ങിയത്.
സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പല വിമാനകമ്പനികളുടേയം സര്‍വീസ് മുടങ്ങുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു. വിമാനഇന്ധനത്തിന്റെ എക്‌സൈസ് തീരുവയിലും വാറ്റിലും കുറവ് വരുത്തണമെന്നാണ് കമ്പനിയുടെ ആവശ്യം.
Adjust Story Font
16

