Quantcast

ശ്വാസംമുട്ടി ഡൽഹി: വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു

ആനന്ദ് വിഹാറിൽ രേഖപ്പെടുത്തിയത് 409 പോയിൻ്റ്

MediaOne Logo

Web Desk

  • Updated:

    2025-10-30 08:18:17.0

Published:

30 Oct 2025 8:34 AM IST

ശ്വാസംമുട്ടി ഡൽഹി: വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു
X

Photo | PTI

ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. വായു ഗുണനിലവാര സൂചിക 400 കടന്നു. കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഡൽഹിയിൽ രാഷ്ട്രീയ പോരും ശക്തമായി.

ദീപാവലിക്ക് പിന്നാലെ രൂക്ഷമായ വായു മലിനീകരണത്തിൽ നിന്ന് ഇതുവരെ രാജ്യ തലസ്ഥാനം മുക്തമായിട്ടില്ല . ഡൽഹിയിലെ 38 നഗരങ്ങളിൽ മുപ്പതിടങ്ങളിലും വായു ഗുണ നിലവാര സൂചിക 300ന് മുകളിലാണ്. ആനന്ദ് ബിഹാറിൽ അത് 400 കടന്നു.കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വരും ദിവസങ്ങളിലും മലിനീകരണം രൂക്ഷമാകും എന്നാണ് വിലയിരുത്തൽ.

അതേസമയം, കൃത്രിമ മഴയെ ചൊല്ലി ബിജെപി ആം ആദ്മി പാർട്ടി രാഷ്ട്രീയ പോര് ശക്തമാണ്.64 ലക്ഷം രൂപയാണ് ഒന്നാംഘട്ട ക്ലൗഡ് സീഡിങ്ങിനായി ഡൽഹി സർക്കാർ ചെലവ‍ഴിച്ചത്. എന്നാൽ ലക്ഷങ്ങൾ ചെലവ‍ഴിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.



TAGS :

Next Story