അമിത് ഷായാണ് ലോറൻസ് ബിഷ്ണോയ്; സഞ്ജയ് റാവത്ത്
റാവത്തിന്റെ പരാമർശത്തിനെതിരെ പരാതി നല്‍കി ഷിൻഡെ സേന നേതാവ് രാഹുൽ കനാൽ

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ നടന്ന വെടിവെയ്പ്പ് നടന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനുമെതിരെ ഗുരുതര ആരോപണവുമായി ശിവസേന (യുബിടി) എം.പി സഞ്ജയ് റാവത്ത് മുംബൈയിൽ പ്രവർത്തിക്കുന്ന മാഫിയ ശൃംഖലയുടെ 'യഥാർത്ഥ സർദാർമാർ' ഇരുവരുമാണെന്ന് അദ്ദേഹം ആരോപിച്ചു.
'ലോറൻസ് ബിഷ്ണോയ് എന്ന് ഒരാളേ ഇല്ല. കാരണം, അമിത് ഷായാണ് ലോറൻസ് ബിഷ്ണോയ്'- എന്ന് റാവത്ത് പറഞ്ഞു. മുംബൈ ഇപ്പോൾ മാഫിയയുടെ കൈയിലാണെന്നും അതില്‍ നിന്ന് മോചനം വേണമെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയണ് റാവത്തിന്റെ വിവാദ പരാമര്‍ശം. അതേസമയം റാവത്തിന്റെ പരാമർശത്തിനെതിരെ ഷിൻഡെ സേന നേതാവ് രാഹുൽ കനാൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയെ ചോദ്യം ചെയ്യാനായി മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ വെല്ലുവിളിച്ച് ശിവസേന ഉദ്ധവ് വിഭാഗം തലവന്‍ ഉദ്ധവ് താക്കറെയും രംഗത്ത് എത്തി. ഫഡ്‌നാവിസിന് ധൈര്യമുണ്ടെങ്കിൽ ബിഷ്ണോയിയെ ഗുജറാത്ത് ജയിലിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യട്ടേയെന്ന് താക്കറെ പറഞ്ഞു.
ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ കളിച്ചു മടങ്ങുന്നതിനിടെയാണ് ടൈഗർ ഷ്‌റോഫിന്റെ വാഹനത്തിന് നേരെ മൂന്നംഗ സംഘം വെടിയുതിർത്തത്. ആക്രമണത്തിൽ താരത്തിന്റെ ഡ്രൈവർക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് ഗ്യാങ് ഏറ്റെടുത്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടിയിരുന്നു.
Adjust Story Font
16

