Quantcast

തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം

രക്ഷപ്പെട്ട് ഓടിയ യുവതിയുടെ തലയ്ക്ക് കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-02-17 06:53:01.0

Published:

17 Feb 2023 12:18 PM IST

molest a railway employee, Tenkasi, attempt was made to molest, breaking news malayalam
X

ചെന്നൈ: തമിഴ്‌നാട് തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ യുവതിയെ തിരുന്നൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടാനായില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പിന്തുടർന്നെത്തിയ അക്രമി യുവതിയെ തലയ്ക്ക് കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് യുവതി കുറേ ദൂരം ഓടിയാണ് രക്ഷപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഇയാളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടുണെന്നാണ് ലഭിക്കുന്ന വിവരം.






TAGS :

Next Story