Quantcast

നിരക്ഷരന് രാജ്യം ഭരിക്കാനാവില്ല, വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയേയാണ് ആവശ്യം: ആം ആദ്മി പാർട്ടി

കേന്ദ്രസർക്കാർ ഏതാനും വ്യവസായികളുടെ അഭിവൃദ്ധിക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് എ.എ.പി നേതാവ് അമൻ അറോറ

MediaOne Logo

Web Desk

  • Updated:

    2023-03-30 15:08:46.0

Published:

30 March 2023 3:05 PM GMT

An illiterate cannot rule the country, an educated PM is needed: Aam Aadmi Party
X

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നിരക്ഷരനാണെന്നും ഇന്ത്യയ്ക്ക് ആവശ്യം വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെയാണെന്നും ആം ആദ്മി പാർട്ടി മീഡിയ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ നവാബ് നസീർ. 'മോദി ഹഠാവോ-ദേശ് ബച്ചാവോ' എന്ന കാമ്പയിൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശ്രീനഗറിൽ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. നിരക്ഷരന് രാജ്യം ഭരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''വിദ്വേഷം അവസാനിപ്പിക്കാനും നയങ്ങൾ രൂപീകരിക്കാനും രാഷ്ട്ര നിർമ്മാതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ഇന്ത്യക്ക് വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെ ആവശ്യമാണ്. മോദി പറയുന്നത് താൻ നിരക്ഷരനാണെന്നാണ്. ഇന്ത്യക്ക് വിദ്യാഭ്യാസമുള്ളയാളെ വേണം, നയങ്ങൾ രൂപീകരിക്കണം, വിദ്വേഷം അവസാനിപ്പിക്കണം. ഇന്ന് ഞങ്ങൾ 'മോദി ഹഠാവോ-ദേശ് ബച്ചാവോ' എന്ന ദേശീയ കാമ്പയിൻ ആരംഭിക്കുകയാണ്,''- നവാബ് നസീർ പറഞ്ഞു.

രാജ്യത്തെ രക്ഷിക്കണമെങ്കിൽ, സർദാർ വല്ലഭായ് പട്ടേലിന്റെയോ ഗാന്ധിയുടെയോ ജവഹർലാൽ നെഹ്റുവിന്റെയോ സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ നരേന്ദ്ര മോദി അധികാരത്തിൽ നിന്ന് പുറത്ത്‌പോകണം. കോടതികൾ, ഇ.ഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സംവിധാനങ്ങളെ മോദി ദുരുപയോഗം ചെയ്യുകയാണ്. സ്വാതന്ത്ര്യത്തിനായി നാം പോരാടണമെന്നും വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കണമെന്നും ആംആദ്മി പാർട്ടി നേതാവ് അമൻ അറോറ ആവശ്യപ്പെട്ടു.

'നല്ല വിദ്യാഭ്യാസവും ആരോഗ്യവും സമാധാനവും ഓരോ മുസ്‌ലിമും ഹിന്ദുവും സിഖും സ്വപ്‌നം കാണുകയാണ്. കേന്ദ്ര സർക്കാർ ബിജെപി ഇതര പാർട്ടികളിൽ നിന്നുള്ള മുഖ്യമന്ത്രിമാർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വഴി സമൻസ് അയയ്ക്കുന്നു, അവരെ റെയ്ഡ് ചെയ്യുന്നു, എന്നാൽ അവർ ബിജെപിയിൽ ചേരുകയാണെങ്കിൽ ശുദ്ധരാവുകയും ചെയ്യുന്നു. കേന്ദ്രസർക്കാർ ഏതാനും വ്യവസായികളുടെ അഭിവൃദ്ധിക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്'- അമൻ അറോറ കൂട്ടിച്ചേർത്തു.

TAGS :

Next Story