Quantcast

മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് താമസം മാറി, പ്രതിമാസം 75000 രൂപ ലാഭം; ചെലവ് കുറച്ചത് ഇങ്ങനെയെന്ന് യുവാവ്!

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ജീവിതച്ചെലവിന്‍റെ കാര്യത്തിലും മുന്നിലാണ്

MediaOne Logo

Web Desk

  • Published:

    10 Feb 2026 11:15 AM IST

മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് താമസം മാറി, പ്രതിമാസം 75000 രൂപ ലാഭം; ചെലവ് കുറച്ചത് ഇങ്ങനെയെന്ന്  യുവാവ്!
X

ഡൽഹി: ജോലിയുടെ ഭാഗമായി സ്ഥലംമാറ്റങ്ങൾ സ്വഭാവികമാണ്. നാടും വീടും വിട്ട് മാറിത്താമസിക്കേണ്ടി വരും. ഇങ്ങനെ വരുമ്പോൾ ജീവിതച്ചെലവ് കൂടുന്നതും പുതിയ കാര്യമില്ല. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് താമസം മാറിയതിന് ശേഷം തന്‍റെ ജീവിതശൈലിയിലും സാമ്പത്തികാവസ്ഥയിലുമുണ്ടായ മാറ്റത്തെക്കുറിച്ച് ഒരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ജീവിതച്ചെലവിന്‍റെ കാര്യത്തിലും മുന്നിലാണ്. ഒരു ബെഡ്റൂം ഫ്ലാറ്റിന് നല്‍കേണ്ടി വരുന്നത് 50000 രൂപ മുതല്‍ 70000 രൂപ വരെയാണ്. ഇവിടെ നിന്നും താമസം മാറിയതിന് പിന്നാലെ ചെലവ് കുത്തനെ കുറഞ്ഞുവെന്നും യുവാവ് പറയുന്നു. "ഞാൻ അടുത്തിടെ മുംബൈയിൽ നിന്ന് ഡൽഹി എൻസിആറിലേക്ക് താമസം മാറി. ജീവിതശൈലിയിലെ വ്യത്യാസം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഞാൻ ഒരു ബാച്ചിലറാണ്, പ്രതിമാസം ഏകദേശം 1.4 ലക്ഷം രൂപ വരുമാനമുണ്ട്. മുംബൈയിൽ ഞാൻ ഒരു മാന്യമായ ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. വാടക ഇനത്തിൽ 40,000 ത്തോളം രൂപ നൽകുമായിരുന്നു. അത് കുഴപ്പമില്ലെന്ന് വിചാരിക്കാം..പക്ഷേ ഒരിക്കലും സ്വസ്ഥതയോടെ ജീവിക്കാൻ സാധിച്ചിരുന്നില്ല" അദ്ദേഹം വിശദീകരിക്കുന്നു.

''വളരെ വിശാലമായ റോഡുകളാണ് ഇവിടെ. യാത്രാസൗകര്യം കൂടുതൽ എളുപ്പമാണ്. വീട്ടുജോലി, ആരോഗ്യ സംരക്ഷണം തുടങ്ങിയ ദൈനംദിന ചെലവുകൾ പോലും കൂടുതൽ താങ്ങാനാവുന്നവയാണ്. മുംബൈയിൽ പ്രതിമാസം 40-5000 മാണ് മിച്ചം വയ്ക്കാൻ കഴിഞ്ഞത്. എന്നാൽ ഇവിടെ കൂടുതൽ സുഖകരമായി ജീവിക്കുമ്പോൾ ഏകദേശം 75,000 രൂപ ലാഭിച്ചു. മെട്രോയും വളരെ മികച്ചതാണ്, ഡൽഹിയിൽ എവിടെ പോകാനും സാധിക്കും. മുംബൈയിൽ ഡൽഹി എൻസിആറിലേക്ക് താമസം മാറിയ മറ്റുള്ളവർക്കും അങ്ങനെ തോന്നുന്നുണ്ടോ'' എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഡൽഹിയിലെ സ്ഥലവുമായി നിങ്ങൾ പൊരുത്തപ്പെട്ടുകഴിഞ്ഞാൽ, നിങ്ങൾക്ക് മുംബൈയിൽ താമസിക്കാൻ താൽപര്യമുണ്ടാകില്ലെന്നായിരുന്നു ഒരാളുടെ മറുപടി. മുംബൈയിൽ വാടക കൂടുതലാണെന്നും എന്നാൽ ഡൽഹി എൻസിആറിൽ ചെലവ് കുറവാണെന്നും മുംബൈയിലേതിനെക്കാൾ ഇരട്ടി വലിപ്പമുള്ള ഫ്ലാറ്റിലാണ് താനിപ്പോൾ താമസിക്കുന്നതെന്നും ഒരു ഉപഭോക്താവ് കുറിച്ചു. ഡൽഹിയിൽ ചില സമയങ്ങളിൽ മലിനീകരണ പ്രശ്നമുണ്ടെങ്കിലും തലസ്ഥാനം നല്ല ഇടമാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

TAGS :

Next Story