Quantcast

തേജസ്വി യാദവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു

നിലവിലെ രാഷ്ട്രീയ സാഹചര്യം, ബിഹാർ മന്ത്രിസഭ വികസനം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകും

MediaOne Logo

Web Desk

  • Updated:

    2022-08-12 12:42:17.0

Published:

12 Aug 2022 12:40 PM GMT

തേജസ്വി യാദവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു
X

ന്യൂഡൽഹി: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം, ബിഹാർ മന്ത്രിസഭ വികസനം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യു മുന്നണിയിൽ തിരിച്ചെത്തിയതോടെയാണ്‌ തേജസ്വിയുടെ ആർ.ജെ.ഡി വീണ്ടും അധികാരത്തിലെത്തിയത്.

നേരത്തെ തേജസ്വി യാദവ് സി.പി.ഐ ദേശിയ ജനറൽ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഹാറിൽ നടക്കുന്ന രാഷ്ട്രീയ മാറ്റം പ്രതീക്ഷ നൽകുന്നതാണെന്നാണ് ഡി രാജ പ്രതികരിച്ചത്. ബിഹാറിലെ മാറ്റം രാജ്യത്തിന് മൊത്തം ഗുണം ചെയ്യുമെന്നും മഹാസഖ്യ സർക്കാരിന് പുറത്ത് നിന്ന് പിന്തുണ നൽകുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം, മഹാസഖ്യ സർക്കാരിന്‍റെ മന്ത്രിസഭാ വികസനം ഈ മാസം 16ന് നടക്കും. ബി.ജെ.പി കൈകാര്യം ചെയ്തിരുന്ന ചില വകുപ്പുകൾ ആർ.ജെ.ഡിക്ക് നൽകാൻ ധാരണയായിട്ടുണ്ടെങ്കിലും 18 മന്ത്രിസ്ഥാനങ്ങളാണ് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ പാർട്ടി ആവശ്യപ്പെടുന്നത്. ബി.ജെ.പിയുമായി പിരിഞ്ഞ ജെ.ഡി.യു, ആര്‍.ജെ.ഡിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും ഇതുവരെ അധികാരമേറ്റത് മുഖ്യമന്ത്രിയായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവും മാത്രമാണ്. ബാക്കി മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും സംബന്ധിച്ച ചർച്ചകൾ മഹാഘട്ട് ബന്ധൻ മുന്നണിക്കുള്ളിൽ പുരോഗമിക്കുകയാണ്. മന്ത്രിസ്ഥാനം നിരസിച്ച സിപിഐഎംഎല്ലിനോട് മന്ത്രിസഭയുടെ ഭാഗമാകാൻ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകാൻ ആണ് മുന്നണിയിലെ ധാരണ.

ബി.ജെ.പി കൈകാര്യം ചെയ്തിരുന്ന 30 മന്ത്രി സ്ഥാനങ്ങളിൽ 16 സീറ്റുകൾ വരെ ആർ.ജെ.ഡിക്ക് കൊടുക്കാനാണ് ജെ.ഡി.യു തീരുമാനം. എന്നാൽ 18 മന്ത്രിസ്ഥാനങ്ങൾക്കാണ് ആർ.ജെ.ഡി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ആഭ്യന്തരം, പൊതുഭരണം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രിയായ നിതീഷ് കുമാർ തന്നെയാകും കൈകാര്യം ചെയ്യുക.

Bihar Deputy Chief Minister Tejashwi Yadav meets Congress president Sonia Gandhi.

TAGS :

Next Story