Quantcast

രണ്ട് പതിറ്റാണ്ടിനു ശേഷം ഉയർന്ന പോളിങ് നിരക്ക്; ബിഹാറിൽ അവകാശവാദങ്ങളുമായി ഇരുമുന്നണികളും

രണ്ടാം ഘട്ട വോട്ടെടുപ്പ് 11 ന് നടക്കും

MediaOne Logo

Web Desk

  • Updated:

    2025-11-07 02:46:12.0

Published:

7 Nov 2025 6:34 AM IST

രണ്ട് പതിറ്റാണ്ടിനു ശേഷം  ഉയർന്ന പോളിങ് നിരക്ക്; ബിഹാറിൽ അവകാശവാദങ്ങളുമായി ഇരുമുന്നണികളും
X

Photo| NDTV

പറ്റ്ന: രണ്ട് പതിറ്റാണ്ടിനു ശേഷം ബിഹാറിൽ ഉയർന്ന പോളിങ് നിരക്ക് രേഖപ്പെടുത്തിയതിൽ അവകാശ വാദം ഉന്നയിച്ചു ഇരു മുന്നണികളും. 20 വർഷം മുൻപ് വോട്ടിംഗ് ശതമാനം ഉയർന്നപ്പോൾ നേട്ടം ഉണ്ടാക്കിയത് നിതീഷ് ആണെന്നും ചരിത്രം ആവർത്തിക്കുമെന്നതാണ് എൻഡിഎയുടെ അവകാശം. മാറ്റത്തിനുള്ള ജനങളുടെ ആഗ്രഹമാണ് വിജയ ശതമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്നു ഇൻഡ്യാ സഖ്യം ചൂണ്ടിക്കാട്ടുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് 11 ന് നടക്കും.

2020-ൽ ആദ്യഘട്ടത്തിൽ 55.68 ശതമാനമായിരുന്നു ആകെ പോളിങ്. 121 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. ലഖിസറായിൽ വെച്ച് ജനക്കൂട്ടം ചാണകവും എറിഞ്ഞു

അതേസമയം ഹരിയാന വോട്ട് കൊള്ളയിലെ രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ഇന്ത്യ സഖ്യ പാർട്ടികളെ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോ ഉണ്ടായിരുന്ന ഗുനിയ എന്ന സ്ത്രീ 2022 ൽ മരണപെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വിഷയത്തിൽ കുടുംബാംഗങ്ങൾ ഞെട്ടൽ രേഖപ്പെടുത്തി. പട്ടികയിൽ വിദേശ മോഡലിന്‍റെ ചിത്രം എങ്ങനെ വന്നെന്ന് അറിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.



TAGS :

Next Story