Quantcast

'രാഹുലും പ്രിയങ്കയും തമ്മിലുള്ളത് സാധാരണ സഹോദര ബന്ധമല്ല'; അധിക്ഷേപകരമായ വീഡിയോ പങ്കുവെച്ച് ബി.ജെ.പി

രാഹുൽ പ്രിയങ്കയുടെ കൈ പിടിക്കുന്ന ദൃശ്യങ്ങൾ ചുവന്ന വട്ടമിട്ടാണ് വീഡിയോയിൽ കാണിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-09-03 15:20:42.0

Published:

3 Sept 2023 1:05 PM IST

bjp fake propaganda on rahul priyanka relation
X

ന്യൂഡൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്കയും തമ്മിലുള്ള ബന്ധത്തെ അധിക്ഷേപിച്ച് ബി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ വീഡിയോ. രാഹുൽ ഗാന്ധി പ്രിയങ്കയുടെ കൈ പിടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ ചുവന്ന വളയത്തിൽ പ്രത്യേകം കാണിക്കുന്നുണ്ട്. രാഹുൽ പ്രിയങ്കയുടെ കവിളിൽ ഉമ്മ വെക്കുന്നതിന്റെയും തലയിൽ ഐസ് എറിയുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

പാർട്ടിയെ രാഹുൽ ഗാന്ധിയാണ് നിയന്ത്രിക്കുന്നത്. സോണിയാ ഗാന്ധിയും രാഹുലിനൊപ്പമാണ്. അതുകൊണ്ടാണ് ഇൻഡ്യ മുന്നണിയുടെ യോഗത്തിൽനിന്ന് പ്രിയങ്ക ഗാന്ധി വിട്ടുനിന്നതെന്നും പ്രിയങ്കയെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി മാത്രമാണ് കോൺഗ്രസ് ഉപയോഗിക്കുന്നതെന്നും വീഡിയോയിൽ പോസ്റ്റിൽ പറയുന്നു.

രാഹുൽ ഗാന്ധിയുടെ പ്രിയങ്കയും തമ്മിൽ അകൽച്ചയിലാണെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. താനും സഹോദരനും തമ്മിൽ വിശ്വാസവും സ്‌നേഹവും ബഹുമാനവും മാത്രമാണ് ഉള്ളതെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് സഹോദരി സഹോദരൻമാരുടെ പിന്തുണയോടെ നിങ്ങളുടെ കളവും കൊള്ളയും അവസാനിപ്പിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

TAGS :

Next Story