ബിജെപി നേതാവ് സി സദാനന്ദൻ രാജ്യസഭയിലേക്ക്; നോമിനേറ്റ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍
നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് സദാനന്ദൻ

ന്യൂഡല്‍ഹി: ബിജെപി നേതാവ് സി സദാനന്ദൻ രാജ്യസഭയിലേക്ക്. കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്തു. നാമനിർദേശം ചെയ്ത് കേന്ദ്രവിജ്ഞാപനം ഇറങ്ങി.
നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. കണ്ണൂർ സ്വദേശിയാണ് അദ്ദേഹം. 1994ൽ സിപിഎമ്മുമായുള്ള സംഘർഷത്തെ തുടർന്ന് സദാനന്ദന്റെ കാലുകൾ നഷ്ടമായിരുന്നു. കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്.
2016ല്‍ കൂത്തുപറമ്പില് ബിജെപി സ്ഥാനാർത്ഥിയായിരുന്നു. സ്ഥാനാർത്ഥിയായിരിക്കേ സദാനന്ദന് വേണ്ടി മോദിയടക്കം പ്രചാരണത്തിന് എത്തിയിരുന്നു.
മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ടർ ഉജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ശ്രീംഗല, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരെയും കേന്ദ്രം നോമിനേറ്റ് ചെയ്തിട്ടുണ്ട്.
Watch Video Report
Next Story
Adjust Story Font
16

