Quantcast

'ട്രെയിനിൽ നമസ്‌കരിച്ചവർക്കെതിരെ നടപടിയെടുക്കണം'; പരാതിയുമായി ബി.ജെ.പി നേതാവ്

ആളുകളെ കോച്ചിനുള്ളിൽ കയറുന്നതും പുറത്തിറങ്ങുന്നതും തടഞ്ഞതായും മുൻ എംഎൽഎയുടെ പരാതിയിലുണ്ട്

MediaOne Logo

Web Desk

  • Published:

    22 Oct 2022 8:25 AM GMT

ട്രെയിനിൽ നമസ്‌കരിച്ചവർക്കെതിരെ നടപടിയെടുക്കണം; പരാതിയുമായി ബി.ജെ.പി നേതാവ്
X

ലഖ്‌നൗ: നാല് മുസ്‍ലിം പുരുഷന്മാർ ട്രെയിനിൽ നിസ്‌കരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉത്തർപ്രദേശിലെ മുൻ എംഎൽഎ ദീപ്‌ലാൽ ഭാരതിയാണ് വീഡിയോ ചിത്രീകരിച്ചത്. ഖദ്ദ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് നാലംഗ സംഘം നമസ്‌കരിക്കുന്നത്. ഒക്ടോബര്‍ 20 നാണ് സംഭവം നടന്നത്. സത്യാഗ്രഹ എക്‌സ്പ്രസിൽ യാത്ര ചെയ്യുമ്പോൾ മറ്റ് യാത്രക്കാരുടെ വഴി തടയുന്ന രീതിയിൽ നാല് പേർ നമസ്‌കരിക്കുന്നത് കണ്ടതായി ബി.ജെ.പി നേതാവ് പറഞ്ഞു.

'ഞാനാണ് വീഡിയോ എടുത്തത്. അവർ സ്ലീപ്പർ കോച്ചിൽ നമസ്‌കരിക്കുകയായിരുന്നു. മറ്റ് യാത്രക്കാർക്ക് ട്രെയിനിൽ പ്രവേശിക്കാനോ പുറത്തിറങ്ങാനോ കഴിയാത്ത വിധത്തിൽ അസൗകര്യമുണ്ടാക്കുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ അവർഎങ്ങനെ നമസ്‌കരിക്കും. അത് തെറ്റാണ്. ദീപ്‌ലാൽ ഭാരതി പറഞ്ഞു. കോച്ചിന്റെ ഇരുവശത്തുമുള്ള രണ്ടുപേർ ആളുകളെ കോച്ചിനുള്ളിൽ കയറുന്നതും പുറത്തിറങ്ങുന്നതും തടഞ്ഞതായും മുൻ എംഎൽഎ വ്യക്തമാക്കി. സംഭവത്തിൽ ദീപ്‌ലാൽ ഇന്ത്യൻ റെയിൽവെ ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പരിശോധിക്കുമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറിയിച്ചു.


TAGS :

Next Story