Quantcast

ഡൽഹിയിൽ റോഡിന്റെ പേര് മാറ്റി ബിജെപി നേതാക്കൾ; 'തു​ഗ്ലക് ലെയിൻ' എന്നത് 'സ്വാമി വിവേകാനന്ദ മാർഗ്' എന്നാക്കി മാറ്റി

ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് പേര് മാറ്റിയത്

MediaOne Logo

Web Desk

  • Updated:

    2025-03-07 10:15:30.0

Published:

7 March 2025 12:45 PM IST

ഡൽഹിയിൽ റോഡിന്റെ പേര് മാറ്റി ബിജെപി നേതാക്കൾ; തു​ഗ്ലക് ലെയിൻ എന്നത് സ്വാമി വിവേകാനന്ദ മാർഗ് എന്നാക്കി മാറ്റി
X

ന്യൂഡൽഹി: ഡൽഹിയിൽ റോഡിന്റെ പേര് സ്വന്തം നിലയ്ക്ക് മാറ്റി ബിജെപി നേതാക്കൾ. ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് പേര് മാറ്റിയത്. 'തു​ഗ്ലക് ലെയിൻ' എന്നത് 'സ്വാമി വിവേകാനന്ദ മാർഗ്' എന്നാക്കി മാറ്റി. ഗൂഗിളിൽ സ്ഥലത്തിന്റെ പേര് സ്വാമി വിവേകാനന്ദ മാർഗ് എന്ന് കാണിക്കുന്നു എന്നാണ് ബിജെപി വിശദീകരണം.

മുഗൾ രാജാക്കന്മാരുടെ പേരുകൾ ഡൽഹിയിലെ റോഡുകളിൽ നിന്ന് മാറ്റണമെന്ന ആവശ്യം മുൻപും ബിജെപി നേതാക്കൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറൂം സ്വയം ഡൽഹിയിലെ റോഡിന്റെ പേര് മാറ്റിയത്. സമീപത്തെ വീടിന്റെ നെയിംപ്ലേറ്റുകളിൽ സ്വാമി വിവേകാനന്ദ മാർഗ് എന്നാണ് കുറിച്ചിരിക്കുന്നത്.

നേരത്തെ ഡൽഹിയിലെ മുസ്തഫാബാദ് മണ്ഡലത്തെ ശിവ് പുരി എന്ന് പുനർനാമകരണം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ മുഗള്‍ചക്രവര്‍ത്തിമാരുടെ പേരിലുള്ള റോഡുകളുടെ സൂചന ബോർഡുകൾക്ക് നേരെയും ആക്രമണം നടന്നു. അതേസമയം ബിജെപിയുടെ ശ്രമം ചരിത്രത്തെ തിരുത്തിക്കുറിക്കാൻ ആണെന്ന് പ്രതിപക്ഷം ആരോപിച്ചു.


TAGS :

Next Story